മലയാളിയുടെ നിത്യഹരിത നായകനും കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരവുമൊക്കെയാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചനെന്ന നടനോടുള്ള ഇഷ്ടം, കുഞ്ചാക്കോ ബോബൻ എന്ന വ്യക്തിയോടും പ്രേക്ഷകർക്കുണ്ട്. ചാക്കോച്ചന്റെ ഓരോ വിശേഷങ്ങളെയും ഹൃദയത്തിലേറ്റുന്നവരാണ് ആരാധകർ. 14 വർഷത്തെ കാത്തിരിപ്പിനു ശേഷം ചാക്കോച്ചന്റെ ജീവിതത്തിലേക്ക് മകനെത്തിയ വിശേഷത്തെയും ഏറെ ആഹ്ളാദത്തോടെയാണ് ആരാധകർ നെഞ്ചിലേറ്റിയത്. ഇപ്പോഴിതാ, ഒരു ഇലയിൽ ചാക്കോച്ചന്റെ രൂപം സൃഷ്ടിച്ചിരിക്കുകയാണ് ഒരു കട്ടഫാൻ.

ആരാധകന്റെ ലീഫ് ആർട്ട് ചാക്കോച്ചൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. മനു എന്ന ആരാധകനാണ് ഈ ലീഫ് ആർട്ടിനു പിറകിൽ. ഏറെ സമയവും ശ്രദ്ധയും അധ്വാനവും വേണ്ട ലീഫ് ആർട്ടിലൂടെ ചാക്കോച്ചനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ് മനു എന്ന ചാക്കോച്ചൻ ഫാൻ.

 

View this post on Instagram

 

Thank you Manu for this wonderful piece of artwork

A post shared by Kunchacko Boban (@kunchacks) on

‘അനിയത്തിപ്രാവി’ലൂടെ മലയാള സിനിമയിലെത്തിയ ചാക്കോച്ചന് ആരാധികമാർ രക്തംകൊണ്ട് പോലും പ്രണയ ലേഖനങ്ങൾ എഴുതിയിരുന്നു മുൻപ്. മലയാളി പെൺകുട്ടികളുടെ ചോക്ലേറ്റ് ഹീറോ ആയിരുന്ന കുഞ്ചാക്കോ ബോബനോടുള്ള ആരാധന ഇപ്പോഴും ആരാധകർക്ക് കുറഞ്ഞിട്ടില്ല. ഇത്തവണ ലോക തപാൽ ദിനത്തിൽ ഒരു കുട്ടി ആരാധിക തനിക്ക് അയച്ച കത്തും താരം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

Read more: ചാക്കോച്ചന് ഇപ്പോഴും കത്തുകൾ കിട്ടാറുണ്ട്; കുട്ടി ആരാധികയ്ക്ക് മറുപടിയുമായി കുഞ്ചാക്കോ ബോബൻ

ചാക്കോച്ചന്റെ പിറന്നാളിനോട് അനുബന്ധിച്ച് ‘നിറം’ റി റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് താരത്തിന്റെ ആരാധകർ. 1999ല്‍ പുറത്തിറങ്ങിയ ക്യാമ്പസ് പ്രണയ ചിത്രമായ ‘നിറം’ ചാക്കോച്ചന് ഉണ്ടാക്കിക്കൊടുത്ത ആരാധകരുടെ എണ്ണം ചെറുതല്ല. തിയറ്റുകളില്‍ വന്‍ വിജമായിരുന്ന ചിത്രം കുഞ്ചാക്കോ ബോബനെ താര പദവിയിലേക്ക് ഉയർത്തിയ സിനിമ കൂടെയാണ്. ആലപ്പുഴ റൈബാന്‍ തിയേറ്ററില്‍ രാവിലെ 7.30ക്കാണ് ‘നിറ’ത്തിന്റെ റി റീലിസ് നടക്കുക. ഈ ഷോയിൽ നിന്നു ലഭിക്കുന്ന പണം ഒരു ക്യാന്‍സര്‍ രോഗിയെ സഹായിക്കുന്നതിനായി മാറ്റിവയ്ക്കാനാണ് ചാക്കോച്ചൻ ആരാധകരുടെ തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook