സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. 20 വർഷത്തോളമായി തുടരുന്ന സൗഹൃദമാണ് ഇരുവരുടേതും.  ഈ സൗഹൃദം ഇരുവരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലും പ്രകടമാവാറുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ചാക്കോച്ചനും ജയസൂര്യയും പരസ്പരം ട്രോളുകയും കളിയാക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ രസകരമായ ഒരു സോഷ്യൽ മീഡിയാ പോസ്റ്റുമായി ജയസൂര്യ വന്നപ്പോൾ അതിനുള്ള രസകരമായ മറുപടിയുമായി മറ്റൊരു സോഷ്യൽ മീഡിയാ പോസ്റ്റിൽ ചാക്കോച്ചൻ നൽകിയിരിക്കുകയാണ്.

മൊബൈൽഫോണിൽ സംസാരിക്കുമ്പോഴുള്ള തന്റെ ചിത്രങ്ങളാണ് ജയസൂര്യ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ക്യാപ്ഷനാണ് ശ്രദ്ധേയമായത്.

“ഹലോ….പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ ??…. എന്നെ ഓർമ്മയുണ്ടോ ??…. ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന ജയസൂര്യയാണ് ഹേ….മനസിലായില്ലേ ..???,” എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിന് ജയസൂര്യ നൽകിയിരിക്കുന്ന ക്യാപ്ഷൻ.

ഇതിന് മറുപടിയുമായി പിറകേ തന്നെ ചാക്കോച്ചനും രംഗത്തെത്തി. ജയസൂര്യയുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്ത ചാക്കോച്ചൻ ” ഈ ചങ്ങാതിയെ ഒരിക്കലും മാറ്റാനാവില്ല” എന്ന് ക്യാപ്ഷൻ നൽകിയിരിക്കുന്നു.

 

View this post on Instagram

 

Athedaa athedaa….!! This chap is incorrigible

A post shared by Kunchacko Boban (@kunchacks) on

കഴിഞ്ഞ വർഷം ജയസൂര്യയുടെ ജന്മദിനത്തിൽ കുഞ്ചോക്കോ ബോബൻ പറഞ്ഞ ജന്മദിനാശംസ ശ്രദ്ധേയമായിരുന്നു. “ജന്മദിനാശംസകൾ അളിയാ…” എന്നു തുടങ്ങുന്ന പോസ്റ്റിൽ ഇസയുടെ ഏറ്റവും അലമ്പ് അങ്കിളും ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളും എന്നാണ് ജയസൂര്യയെ ചാക്കോച്ചൻ വിശേഷിപ്പിച്ചത്.

Read More: ഇസയുടെ ‘അലമ്പ് അങ്കിൾ’; പിറന്നാൾ ദിനത്തിൽ ജയസൂര്യയെ ട്രോളി കുഞ്ചാക്കോ ബോബൻ

ലോക്‌ഡൗൺ കാലം വീട്ടിൽ കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമൊപ്പം ചെലവഴിക്കുമ്പോൾ മകൾ വേദയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ ജയസൂര്യ പങ്കുവച്ചപ്പോളും ചാക്കോച്ചൻ രസകരമായ കമൻഡുമായി എത്തിയിരിന്നു. ‘സ്റ്റോൺ പേപ്പർ സിസേഴ്സ്’ കളിച്ച് തോറ്റ ജയസൂര്യയുടെ മുഖത്ത് മകൾ ചായം തേക്കുന്ന വീഡിയോ ആയിരുന്നു അത്. ‘നിന്റെ മുഖത്തെ അത്രയും ഭാഗത്തെ വൃത്തിക്കേട് മാറിക്കിട്ടി’ എന്നായിരുന്നു വീഡിയോയ്ക്ക് കുഞ്ചാക്കോ ബോബന്റെ കമന്റ്.

 

View this post on Instagram

 

A post shared by actor jayasurya (@actor_jayasurya) on

Read More: ഒന്നു മയത്തിൽ തേക്കെടി നിന്റെ അച്ഛനല്ലേ ഞാൻ; വേദക്കുട്ടിയ്ക്ക് മുന്നിൽ കളിയിൽ തോറ്റ് ജയസൂര്യ

കുഞ്ചാക്കോ ബോബൻ നായകനായ ‘ദോസ്ത്’ എന്ന ചിത്രത്തിൽ ചെറിയൊരു രംഗത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ സിനിമയിലേക്കുള്ള വരവ്. തുടർന്ന് സ്വപ്നക്കൂട്, ലോലിപോപ്പ്, ത്രീ കിംഗ്സ്, 101 വെഡ്ഡിംഗ്സ്, 4 ഫ്രണ്ട്സ്, കിലുക്കം കിലുകിലുക്കം, ഗുലുമാൽ, ട്വന്റി 20, സ്കൂൾ ബസ്, ഷാജഹാനും പരീക്കുട്ടിയും, പോപ്പിൻസ് തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook