ഈ ഓണക്കാലം കുഞ്ചാക്കോ ബോബനെയും ഭാര്യ പ്രിയയേയും സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കാത്തിരുന്ന കണ്മണി ജീവിതത്തിലേക്കു വന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഇസഹാഖ് ബോബൻ കുഞ്ചാക്കോ വന്നതിനു ശേഷമുള്ള ആദ്യത്തെ ഓണം അതു കൊണ്ടു തന്നെ ചാക്കോച്ചനും പ്രിയയ്ക്കും ഏറെ പ്രിയപ്പെട്ടതാണ്.
ഇസയുടെ ആദ്യത്തെ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. കസവു മുണ്ടും തലയിലൊരു സ്റ്റൈലൻ കെട്ടുമായി വലിയൊരു പൂക്കളത്തിനു മുന്നിൽ അച്ഛനമ്മമാരോട് ചേർന്നിരിക്കുകയാണ് കുഞ്ഞു ഇസ. ഇസയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനൊപ്പം തന്നെ എല്ലാവർക്കും ഓണാശംസകൾ അറിയിക്കാനും ചാക്കോച്ചൻ മറന്നില്ല.
ഇസയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. അത് ശരിയാണെന്ന് ചാക്കോച്ചന്റെ ഇന്‍സ്റ്റഗ്രാം പേജിലൊന്ന് കയറി നോക്കിയാല്‍ മനസിലാകും. മകന് ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. മകന്റെ വിശേഷങ്ങളും ഫാദർഹുഡിന്റെ സന്തോഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
Read more: അവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവില്ല; കുഞ്ചാക്കോ ബോബൻ
View this post on Instagram
When the smallest of thingsbring you the Biggest of Joy!!#izahaakkunchackoboban
വൈകി വന്ന വസന്തത്തിന് ‘ഇസഹാക്ക്’ എന്നാണ് സ്നേഹത്തോടെ ചാക്കോച്ചനും പ്രിയയും പേരു നൽകിയിരിക്കുന്നത്. ബൈബിളിൽ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെയാണ് നൽകുകയാണ് ചാക്കോച്ചനും പ്രിയയും.
ഏപ്രിൽ 17 നാണ് താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ ആദ്യമായി പ്രേക്ഷകരുമായി പങ്കുവച്ചത്. നാല്പത്തി രണ്ടു (42) വയസ്സുകാരനായ കുഞ്ചാക്കോ ബോബന് 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്.