ഇതാണ് ശരിക്കുമുള്ള സ്പോർട്സ്മാൻഷിപ്പ്; ആ അപൂർവ നിമിഷത്തിന് കൈയടിച്ച് ചാക്കോച്ചൻ

“അത് മതമോ രാഷ്ട്രീയമോ രാജ്യമോ നിറമോ പോലുള്ള അതിതിർവരമ്പുകൾക്കെല്ലാം അപ്പുറമാണ്,” ചാക്കോച്ചൻ കുറിച്ചു

Kunchacko Boban, High Jump, High jump Gold Medal, ഹൈജമ്പ്, ഹൈജമ്പ് മെഡൽ, ഹൈജമ്പ് ഗോൾഡ് മെഡൽ, Italy, Jean Marco Tamberi, Qatar, Mutaz Eesa Barshim, Olympics, കുഞ്ചാക്കോ ബോബൻ, ഒളിംപിക്സ്, മുതാസ് ഈസ ബാർഷിം , ജിയാൻമാർക്കോ ടാംബേരിയും, ഖത്തർ ഇറ്റലി, ഖത്തർ, ഇറ്റലി, gold medal shared by athletes, gold medal shared, gold medal shared Italy Qatar, സ്വർണമെഡൽ പങ്കുവച്ചു, gold medal, സ്വർണമെഡൽ, film news, cinema news, ie malayalam

ടോക്യോ ഒളിംപിക്സിൽ ഖത്തറിന്റെ മുതാസ് ഈസ ബാർഷിമും ഇറ്റലിയൂടെ ജിയാൻമാർക്കോ ടാംബേരിയും ഹൈജമ്പിൽ സ്വർണമെഡൽ പങ്കിട്ടെടുത്തത് ഒളിംപിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങൾ സമ്മാനിച്ചാണ്.

ഹൈജമ്പ് മത്സരത്തിൽ വിജയിയെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടയിൽ രണ്ട് അവസരത്തിലും ഇരു താരങ്ങളും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. മത്സര വിജയിയെ കണ്ടെത്താനായി രണ്ട് പേര്‍ക്കും ഒരോ അവസരങ്ങള്‍ കൂടി നല്‍കാമെന്നും അതില്‍ മുന്നിലെത്തുന്നയാള്‍ക്ക് സ്വര്‍ണം നേടാമെന്നും മാച്ച് ഒഫിഷ്യല്‍ നിര്‍ദേശിച്ചു.

രണ്ട മണിക്കൂറോളം നീണ്ട് നിന്ന മത്സരത്തിനൊടുവിലും വിജയിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ബാര്‍ഷിം രണ്ട് സ്വര്‍ണമെഡലുകള്‍ കൊടുക്കാന്‍ സാധിക്കുമോ എന്ന് ഒഫിഷ്യലിനോട് ചോദിക്കുകയും അദ്ദേഹം അധികൃതരുമായി ആലോചിച്ച് അനുകൂലമായ മറുപടി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും സ്വര്‍ണമെഡല്‍ പങ്കിട്ടു.

Read More: Tokyo Olympics 2020: സ്വര്‍ണമെഡല്‍ പങ്കിട്ടു; ബാര്‍ഷിം-ടാംബേരി സൗഹൃദത്തിന് കൈയടിച്ച് ലോകം

സാമൂഹ്യ മാധ്യമങ്ങളിൽ ഈ നിമിഷങ്ങളുടെ വീഡിയോ വൈറലായിരുന്നു. നിരവധി പേർ ഇരുവർക്കും ആശംസയും അഭിനന്ദനവും അറിയിച്ചു. ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ എഴുതിയ ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

ഇതാണ് യഥാർത്ഥ സ്പോർ്സ്മാൻഷിപ്പ് എന്ന് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. അവിടെ മതമോ രാഷ്ട്രീയമോ രാജ്യമോ നിറമോ പോലുള്ള വേർതിരിവുകളൊന്നും പ്രസക്തമാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

” ടോക്കിയോ ഒളിമ്പിക് ഗെയിംസ്..പുരുഷന്മാരുടെ ഹൈജമ്പിന്റെ ഫൈനൽ. ഇറ്റലിയുടെ ജീൻ മാർക്കോ തംബേരിയും ഖത്തറിന്റെ മുതാസ് ഈസ ബർഷിമും സ്വർണ്ണ മെഡലിനായി മത്സരിക്കുന്നു രണ്ടുപേരും 2.37 മീറ്ററിൽ വിജയിച്ചു .. ഒളിമ്പിക് ഉദ്യോഗസ്ഥർ ഓരോരുത്തർക്കും മൂന്ന് ശ്രമങ്ങൾ കൂടി നൽകി..പക്ഷെ കാലിന് ഗുരുതരമായ പരിക്കേറ്റതിനാൽ തംബെരിക്ക് തന്റെ മൂന്നാമത്തെ ശ്രമത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. ഇപ്പോൾ ബാർഷിമിന് വളരെ എളുപ്പമാണ്, മത്സരമില്ല, അയാൾക്ക് സ്വർണ്ണ മെഡൽ എളുപ്പത്തിൽ കൈക്കലാക്കാം. എന്നാൽ ബാർഷിം ഉദ്യോഗസ്ഥരോട് അന്വേഷിച്ചത് മൂന്നാമത്തെ ശ്രമത്തിൽ നിന്ന് പിന്മാറിയാൽ സ്വർണ്ണ മെഡൽ രണ്ടുപേർക്കും പങ്കിട്ടെടുക്കാനാവുമോ എന്നാണ്. അങ്ങനെബർഷിം തന്റെ അവസാന കുതിപ്പിൽ നിന്ന് പിന്മാറിയതോട സ്വർണ്ണ മെഡൽ ഇരുവരും പങ്കിട്ടു യഥാർത്ഥ സ്പോർട്സ്മാൻഷിപ്പ്.. മതപരമോ രാഷ്ട്രീയമോ ആയ .. രാജ്യങ്ങളോ അല്ലെങ്കിൽ ചർമ്മത്തിന്റെ നിറമോ അടക്കമുള്ള അതിരുകൾക്കപ്പുറം .. !!!!” ചാക്കോച്ചൻ കുറിച്ചു.

ഹൈ ജംപില്‍ രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തിനൊടുവിലാണ് ബാർഷിമും ടാംബേരിയും 2.37 മീറ്റര്‍ ചാടി ഒപ്പമെത്തിയത്. പിന്നീട് 2.39 മീറ്റര്‍ ചാടാന്‍ രണ്ട് പേര്‍ക്കും സാധിച്ചില്ല. ഒടുവില്‍ മാച്ച് ഒഫിഷ്യലെത്തി വിജയിയെ തീരുമാനിക്കാന്‍ ഒരു ഡിസൈഡര്‍ ജംപ് നിര്‍ദേശിക്കുകയായിരുന്നു. റിയോ ഒളിംപിക്സിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ടാംബേരിയുടെ കാലിന് പരുക്കേറ്റിരുന്നത്.

Read More: “മണിരത്നം സാർ തിരക്കി, ആരാണ് മണിക്കുട്ടൻ:” മണിക്കുട്ടനുമായുള്ള അഭിമുഖം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban instagram video jean marco tamberi mutaz eesa barshim olympics high jump gold medal shared by italy and qatar athletes

Next Story
താത്തയുടെ ചെല്ലക്കുട്ടി; വീട്ടിലെ വിശേഷം പങ്കിട്ട് സായ് പല്ലവിSai pallavi, Sai pallavi photos, Sai pallavi latest photos, sai pallavi latest photos, സായ് പല്ലവി, Rana daggubatti, Virarparavam film, Virarparavam photos sai pallavi, sai pallavi rana daggubatti
The moderation of comments is automated and not cleared manually by malayalam.indianexpress.com