സിനിമാ ഇൻഡസ്ട്രിയും കൊറോണക്കാലത്ത് സ്തംഭനാവസ്ഥയിൽ ആയതോടെ താരങ്ങളെല്ലാം സിനിമാതിരക്കുകൾക്ക് അവധി നൽകി വീട്ടിലിരിക്കുകയാണ്. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും കൊറോണ ജാഗ്രതാനിർദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായി തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളെല്ലാം മാറ്റിവയ്ക്കുകയും ചെയ്യുകയാണ് അവർ.

കുഞ്ചാക്കോ ബോബൻ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ഇക്കൂട്ടത്തിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സുരേഷ് ഗോപി, ജയറാം, ജയസൂര്യ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഫഹദ്, നിവിൻ പോളി, ഉണ്ണിമുകുന്ദൻ, കുഞ്ചാക്കോ ബോബൻ എന്നിവരെല്ലാം ഒന്നിച്ചിരിക്കുന്ന ഒരു കാർട്ടൂൺ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. വീട്ടിലിരിക്കൂ, ലോകത്തെ രക്ഷിക്കൂ, ഒരു സൂപ്പർ ഹീറോയാവൂ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിക്കുന്നത്.

ചിത്രത്തോളം കൗതുകമുണർത്തുന്ന​ ഒന്ന്, ചാക്കോച്ചന്റെ പോസ്റ്റിനു വന്നൊരു കമന്റാണ്. നടൻ ആസിഫ് അലിയുടേതാണ് കമന്റ്. ‘സോറി, ഞാൻ ഹോം ക്വാറന്റൈനിൽ ആണെന്നാണ്,” ആസിഫ് പറയുന്നത്. മലയാളസിനിമയിലെ മുൻനിര നായകന്മാരെയെല്ലാം ചിത്രീകരിച്ച കാർട്ടൂണിൽ ആസിഫ് അലിയുടെ സാന്നിധ്യമില്ല എന്നതും ശ്രദ്ധേയം.

asif ali

രസകരമായ പ്രതികരണങ്ങളാണ് ആസിഫിന്റെ കമന്റിനു താഴെ വരുന്നത്. കൂട്ടംകൂടി ഇരിക്കാൻ പാടില്ല എന്ന് അറിഞ്ഞുകൊണ്ട് ഇക്ക മാറിനിന്നതാണല്ലേ, വീട്ടിൽ നിന്ന് ഒരാള് മരുന്നു വാങ്ങാൻ പോയതിനിടെ ഫോട്ടോ എടുത്തതുകൊണ്ടാവും ചിത്രത്തിൽ പെടാത്തത്, ഫോട്ടോ എടുത്തത് നിങ്ങളാണല്ലേ, കേസ് കൊടുക്കണം പിള്ളേച്ചാ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

Read more:അവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവില്ല; കുഞ്ചാക്കോ ബോബൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook