ഒന്ന് വിയർത്തതിന് ഇത്ര അഹങ്കാരമോ; ചാക്കോച്ചനോട് ജയസൂര്യ

വിയർത്തതിന് ഇത്ര അഹങ്കരിക്കുന്ന ഒരുത്തനെ ആദ്യമായിട്ടാണ് കാണുന്നതെന്ന് ജയസൂര്യ

Film News, Malayalam Film News, Film News Malayalam, Film News in Malayalam, സിനിമാ വാർത്തകൾ, സിനിമ, jayasurya, kunchacko boban, chackochan, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ചാക്കോച്ചൻ, ie malayalam, ഐഇ മലയാളം

സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. 20 വർഷത്തോളമായി തുടരുന്ന സൗഹൃദമാണ് ഇരുവരുടേതും.  ഈ സൗഹൃദം ഇരുവരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലും പ്രകടമാവാറുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ചാക്കോച്ചനും ജയസൂര്യയും പരസ്പരം ട്രോളുകയും കളിയാക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ ചാക്കോച്ചന്റെ ഒരു സോഷ്യൽ മീഡിയാ പോസ്റ്റും അതിന് ജയസൂര്യ നൽകിയ രസകരമായ കമന്റുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. വ്യായാമം കഴിഞ്ഞോ മറ്റോ നന്നായി വിയർത്തിരിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “വിയർത്ത് തീർക്കുന്നു, അത് ഇഷ്ടപ്പെടുന്നു” എന്ന് ചിത്രത്തിന് ചാക്കോച്ചൻ കാപ്ഷനും നൽകിയിട്ടുണ്ട്.

“വിയർത്തതിന് ഇത്ര അഹങ്കരിക്കുന്ന ഒരുത്തനെ ആദ്യമായിട്ട് കാണുവാ..” എന്നാണ് ചിത്രത്തിന് ജയസൂര്യ നൽകിയ മറുപടി.

Film News, Malayalam Film News, Film News Malayalam, Film News in Malayalam, സിനിമാ വാർത്തകൾ, സിനിമ, jayasurya, kunchacko boban, chackochan, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ചാക്കോച്ചൻ, ie malayalam, ഐഇ മലയാളം

കുഞ്ചാക്കോ ബോബൻ നായകനായ ‘ദോസ്ത്’ എന്ന ചിത്രത്തിൽ ചെറിയൊരു രംഗത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ സിനിമയിലേക്കുള്ള വരവ്. തുടർന്ന് സ്വപ്നക്കൂട്, ലോലിപോപ്പ്, ത്രീ കിംഗ്സ്, 101 വെഡ്ഡിംഗ്സ്, 4 ഫ്രണ്ട്സ്, കിലുക്കം കിലുകിലുക്കം, ഗുലുമാൽ, ട്വന്റി 20, സ്കൂൾ ബസ്, ഷാജഹാനും പരീക്കുട്ടിയും, പോപ്പിൻസ് തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

Read More: എമ്പുരാന്‍ 50 കോടിക്ക് തീരുമായിരിക്കും അല്ലെ; ആന്റണിയുടെ ചോദ്യം കേട്ട് ഞെട്ടി പൃഥ്വി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban instagram facebook post jayasurya comment

Next Story
‘ഇത് വെറും നാടകം’, വാക്സിൻ സ്വീകരിക്കാൻ പേടിച്ച് സ്നേഹ; വീഡിയോയുമായി പ്രസന്ന
The moderation of comments is automated and not cleared manually by malayalam.indianexpress.com