/indian-express-malayalam/media/media_files/uploads/2021/11/Untitled-design-6.jpg)
മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. സിനിമാവിശേഷങ്ങൾക്ക് ഒപ്പം തന്റെ ചെറിയ കുടുംബ വിശേഷങ്ങളും ചാക്കോച്ചൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ചാക്കോച്ചന്റെ ശിശുദിനാശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
മകൻ ഇസഹാഖിന്റെ ചെറിയ കുസൃതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബൻ എല്ലാ കുട്ടികൾക്കും ശിശുദിനാശംസകൾ നേർന്നിരിക്കുന്നത്. മാതാവിന്റെ അടുത്ത് നിന്നും ഉണ്ണീശോയെ മാറ്റി പകരം കാർട്ടൂൺ കഥാപാത്രങ്ങളായ ജെറിയുടെയും മാഷയുടെയും കുഞ്ഞി പാവകളാണ് ഇസു കുട്ടൻ വെച്ചിരിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ പങ്കുവെച്ചത്.
"ഇസു ഉണ്ണീശോയോടു തന്റെ ഫ്രണ്ട്സിനെ ഒന്ന് അഡ്ജസറ്റ് ചെയ്യാമോന്ന് ചോദിച്ചു!! ശിശുദിനം അല്ലെ, പിള്ളേരുടെ ആഗ്രഹം അല്ലെ….ഉണ്ണീശോ വാസ് ഓക്കേ!!" എന്നാണ് ചാക്കോച്ചൻ ഫൊട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. എല്ലാ കുട്ടികൾക്കും, മുതിർന്ന കുട്ടികൾക്കും ശിശുദിനാശംസകൾ എന്നും ചാക്കോച്ചൻ കുറിച്ചിട്ടുണ്ട്.
Also Read: ‘അങ്ങയുടെ ശബ്‌ദം മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്’; മഞ്ജു വാര്യർ
ഇടക്ക് ഇസഹാഖിന്റെ ചിത്രങ്ങളും വീഡിയോകളും ചാക്കോച്ചന് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരാധകർക്കും ഇസു കുട്ടനെ വലിയ കാര്യമാണ്. "പുത്രന്റെ വർക്കും പിതാവിന്റെ ക്യാപ്‌ഷനും, ഒന്നും പറയാനില്ല" എന്നാണ് ഒരാൾ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. 'ജെറി മാത്രമേ ഉള്ളോ, ടോം എവിടെ' എന്ന ഒരാളുടെ ചോദ്യത്തിന് 'ചായ കുടിക്കാൻ പോയി' എന്ന് ചാക്കോച്ചൻ മറുപടിയും നൽകിയിട്ടുണ്ട്.
2019 ഏപ്രിലിൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ എന്ന പോലെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ വസന്തത്തിനും ഇസഹാക്ക് എന്ന് പേരുനൽകുകയായിരുന്നു ചാക്കോച്ചനും പ്രിയയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.