/indian-express-malayalam/media/media_files/uploads/2023/10/kunchacko-Boban-dance.jpg)
സെന്റ് തെരേസാസ് കോളേജ് വിദ്യാർത്ഥികൾക്കൊപ്പം കുഞ്ചാക്കോ ബോബൻ
ടിനു പാപ്പച്ചൻ - കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ചാവേർ' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി തിരക്കിലാണ് കുഞ്ചോക്കോ ബോബൻ ഇപ്പോൾ. ചാവേർ പ്രമോഷനായി സെന്റ് തേരേസാസ് കോളേജിലെത്തിയ ചാക്കോച്ചന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വൈറലാവുന്നത്.
കോളേജ് പിള്ളേർക്കൊപ്പം ഡാൻസ് ചെയ്യുന്ന ചാക്കോച്ചന്റെ വീഡിയോയും ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. എനർജിയിൽ കോളേജ് പിള്ളേരെ പോലും തോൽപ്പിക്കുന്ന രീതിയിലാണ് ചാക്കോച്ചൻ ചുവടു വയ്ക്കുന്നത്.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കിയ ചാവേർ രാഷ്ട്രീയ കൊലപാതകങ്ങളേയും ജാതി വിവേചനങ്ങളേയും ദുരഭിമാനക്കൊലയുമാണ് പ്രമേയമാക്കുന്നത്.
കുഞ്ചാക്കോ ബോബനൊപ്പം ആൻറണി വർഗ്ഗീസ്, അർജുൻ അശോകൻ, മനോജ് കെയു, സംഗീത, സജിൻ ഗോപു, അനുരൂപ്, ദീപക് പറമ്പോൽ എന്നിവരും ചിത്രത്തിലുണ്ട്. ജിൻറോ ജോർജ് ഛായാഗ്രഹണവും ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും നിഷാദ് യൂസഫ് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും നിർവ്വഹിച്ചിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.