ലോക്‌ഡൗണിൽ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളുമെല്ലാം അടക്കുകയും ജോഗിങ്ങിനു പോലും പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിവിശേഷമായതിനാലും മിക്കവരുടെയും വ്യായാമകാര്യങ്ങൾ നിന്ന കണക്കാണ്. വീട്ടിലെ വെറുതെയിരിപ്പും ആക്റ്റീവ് അല്ലാത്ത ലൈഫ്സ്റ്റൈലും ഫിറ്റ്നസിനെ താളം തെറ്റിയ്ക്കുമല്ലോ എന്ന ടെൻഷനാണ് പലർക്കും. എന്നാൽ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന നയമാണ് വ്യായാമത്തിന്റെ കാര്യത്തിൽ ഫിറ്റ്നസ് പ്രേമികളായ സെലബ്രിറ്റികളുടെ നയം.

നടൻ കുഞ്ചാക്കോ ബോബന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇതിൽ ശ്രദ്ധ കവരുന്ന ഒന്ന്. സ്റ്റെയർ കെയ്സ് ഏരിയയേയും വർക്ക് ഔട്ട് സ്ഥലമാക്കി മാറ്റിയിരിക്കുകയാണ് ചാക്കോച്ചൻ. തന്റെ ക്വാറന്റയിൻ കാല ട്രെയിനിംഗ് പങ്കുവയ്ക്കുകയാണ് താരം. സ്റ്റെപ്പുകൾ ഉപയോഗിച്ച് നിങ്ങളെ തന്നെ ‘ലിഫ്റ്റ്’ ചെയ്യൂ എന്നാണ് പോസ്റ്റിൽ ചാക്കോച്ചൻ പറയുന്നത്. രാവിലത്തെ 10 കിലോമീറ്ററിന്റെ ഓട്ടം കഴിഞ്ഞുവെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം കുറിക്കുന്നു.

Read more: ഓ പ്രിയേ, അന്ന് ഞാനറിഞ്ഞില്ലല്ലോ; ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

കഴിഞ്ഞ ദിവസം റിമിടോമിയും തന്റെ വർക്ക് ഔട്ട് വീഡിയോ പങ്കുവട്ടിരുന്നു. വീടിനകത്ത് വ്യായാമം ചെയ്യുന്ന വീഡിയോ ആണ് റിമി പങ്കുവച്ചത്. “കുറച്ചു വർക്ക് ഔട്ട് ആവാം. എന്റെ ട്രെയിനർ ഹർഷയ്ക്ക് നന്ദി, ഡെയ്‌ലി വർക്ക് ഔട്ട് രീതികൾ പറഞ്ഞു തരുന്നതിന്…. ഫ്ളാസ്ക് എങ്കിൽ ഫ്ളാസ്ക്,” എന്ന അടിക്കുറിപ്പോടെയാണ് റിമി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡംബല്‍സിനു പകരം ഫ്ളാസ്ക് വെച്ചാണ് റിമിയുടെ വ്യായാമം.

വീട്ടിലെ ഗ്യാസുകുറ്റിയും കരിങ്കല്ലും ഒക്കെ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ നടൻ വിവേക് ഗോപനും പങ്കുവച്ചിരുന്നു. ലോക്ക് ഡൌണ്‍ കാലത്ത് ജിമ്മില്‍ പോകാനാവാത്തതിന്‍റെ പോരായ്‍മ നികത്തുന്നത് ഇങ്ങനെയാണെന്നായിരുന്നു വിവേകിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

Read more: ഫ്ലാസ്ക് എങ്കിൽ ഫ്ലാസ്ക്, കൊറോണകാല വ്യായാമം ഇങ്ങനെ; വീഡിയോയുമായി റിമി ടോമി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook