scorecardresearch

പോർഷെക്ക് പിന്നാലെ വെൽഫെയറും ഗരാജിലെത്തിച്ച് ചാക്കോച്ചൻ

ടൊയോട്ടയുടെ ആഡംബര എംപിവി ആയ വെൽഫെയർ സ്വന്തമാക്കി നടൻ കുഞ്ചാക്കോ ബോബൻ

ടൊയോട്ടയുടെ ആഡംബര എംപിവി ആയ വെൽഫെയർ സ്വന്തമാക്കി നടൻ കുഞ്ചാക്കോ ബോബൻ

author-image
Entertainment Desk
New Update
kunchacko boban

ചിത്രം: ഇൻസ്റ്റഗ്രാം

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ‘അനിയത്തിപ്രാവി’ലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ ചാക്കോച്ചൻ, ഏറെനാൾ ആരാധകരുടെ ചോക്ലേറ്റ് ഹീറോയായിരുന്നു. റെമാന്റിക് വേഷങ്ങളിൽ നിന്ന് മാറിയ ചാക്കോച്ചന്റെ മാസ്സ് വേഷങ്ങളും ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.

Advertisment

വാഹന പ്രേമികൂടിയായ കുഞ്ചാക്കോ ബോബൻ പുതിയൊരു അതിഥിയെക്കൂടി തന്റെ ഗരാജിലേക്കെത്തിച്ചിരിക്കുകയാണ്. ടൊയോട്ടയുടെ ആഡംബര എംപിവി ആയ വെൽഫെയർ ആണ് താരം സ്വന്തമാക്കിയത്. കുടുംബത്തോടൊപ്പമാണ് ചാക്കോച്ചൽ ഷോറൂമിൽ എത്തിയത്. വാഹനത്തിനൊപ്പമുള്ള ചാക്കോച്ചന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

Also Read: ദുൽഖർ സൽമാന്റെ കാന്ത ഒടിടിയിലേക്ക്; ചിത്രം എവിടെ, എപ്പോൾ കാണാം?

ഹായ്, വിഐപി എക്സിക്യൂട്ടീവ് ലോഞ്ച് വേരിയന്റുകളിലായി ലഭ്യമായ വെല്‍ഫയറിന് 1.20 കോടി - 1.30 കോടി രൂപയാണ് എക്സ്ഷോറൂം വില. 2.5 ലിറ്റർ, 4 സിലിണ്ടർ ഹൈബ്രിഡ് സംവിധാനമുള്ള പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തു നൽകുന്നത്. 

അടുത്തിടെ ജർമൻ ആഡംബര വാഹന നിർമാതാക്കളായ പോർഷെയുടെ കയീൻ എസ്‌യുവിയും കുഞ്ചാക്കോ ബോബൻ ഗരാജിലെത്തിച്ചിരുന്നു. 1.81 കോടി മുതൽ 2.54 കോടി രൂപ വരെ വിവിധ വേരിയന്റുകൾക്കായി വിലവരുന്ന വാഹനമാണ് പോർഷെ കയീൻ.

Also Read: ഐശ്വര്യറായ് മുതൽ മഞ്ജുവാര്യർ വരെ; താരസുന്ദരിമാർ ഒരുമിച്ച്, ഇതിലിപ്പോ ആരെ നോക്കുമെന്ന് ആരാധകർ

അനിയത്തിപ്രാവിലൂടെ ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി സിനിമയിലെത്തിയ നടനാണ്  കുഞ്ചാക്കോ ബോബൻ. 'നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു. 

Read More: ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാവുന്നു, കൂടെ വേണം: സന്തോഷം പങ്കിട്ട്​​ അനു സിതാര

Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: