/indian-express-malayalam/media/media_files/uploads/2022/03/kunchako-boban.jpg)
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് പ്രണയ സിനിമകളിലൊന്നാണ് 'അനിയത്തിപ്രാവ്'. സിനിമയിലെ കുഞ്ചാക്കോ ബോബൻ-ശാലിനി താരജോഡികൾക്കൊപ്പം തന്നെ ഹിറ്റായത് സ്‌പ്ലെൻഡർ എന്ന ബൈക്കാണ്. സിനിമയിൽ ചുവപ്പ് നിറത്തിൽ ചാക്കോച്ചൻ ഓടിച്ച സ്‌പ്ലെൻഡർ യുവാക്കൾക്കിടയിൽ തരംഗമായിരുന്നു. അനിയത്തിപ്രാവ് റിലീസ് ചെയ്ത് 25 വർഷങ്ങൾ പൂർത്തിയാകുന്ന അവസരത്തിൽ ആ സ്‌പ്ലെൻഡർ സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
ആലപ്പുഴയിലെ ഒരു ബൈക്ക് ഷോറൂമില്‍ ജോലി ചെയ്യുന്ന ആളുടെ പക്കലാണ് ഈ ഹീറോ ഹോണ്ട സ്‌പ്ലെൻഡര്‍ ഉണ്ടായിരുന്നത്. നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ചാക്കോച്ചൻ ഈ വാഹനം കണ്ടെത്തിയത്. 25 വർഷങ്ങൾക്കുശേഷം സുധിയുടെ ആ സ്‌പ്ലെൻഡർ സ്വന്തമാക്കിയ സന്തോഷത്തിലാണ് ചാക്കോച്ചൻ.
1997 മാര്‍ച്ച് 26-നാണ് ഫാസിലിന്റെ സംവിധാനത്തില്‍ 'അനിയത്തിപ്രാവ്' എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയത്. ചിത്രം പുറത്തിറങ്ങി നാളെ 25 വര്‍ഷം പൂര്‍ത്തിയാകുകയാണ്.
Read More: ന്നാ താൻ കേസ് കൊട്; ലൊക്കേഷൻ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.