മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോബോബന്റെയും പ്രിയയുടെയും ഇസഹാഖിന്റെയും വീട്ടിലേക്ക് യാത്രകൾക്ക് കൂട്ടായി പുതിയൊരു അതിഥിയെത്തിയിരിക്കുകയാണ്. മിനി കൂപ്പറിന്റെ സ്പെഷ്യൽ എഡിഷൻ സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. അൽപ്പമേറെ സ്പെഷ്യലാണ്, ചാക്കോച്ചന്റെ ഈ പുതിയ കൂട്ടുകാരൻ. ഇന്ത്യയില്‍ ഈ സ്പെഷ്യൽ എഡിഷനിൽ വരുന്ന കാറുകൾ ആകെ 20 എണ്ണമാണ്, കേരളത്തിൽ നാലും. അതിലൊന്നാണ് ചാക്കോച്ചൻ സ്വന്തമാക്കിയിരിക്കുന്നത്.

മിനികൂപ്പറിന്റെ അറുപതാം വാർഷികത്തോട് അനുബന്ധിച്ച് വിപണിയിലെത്തിച്ച മോഡലാണ് ഇത്. കൂപ്പര്‍ എസിന്റെ മൂന്ന് ഡോര്‍ വകഭേദമാണ് സ്‌പെഷ്യല്‍ എഡിഷനിലുള്ളത്. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Kunchacko Boban, Kunchacko boban mini cooper, കുഞ്ചാക്കോ ബോബൻ, മിനി കൂപ്പർ, Kunchacko boban son, Kunchacko boban family

ലോക്ക്ഡൗൺകാലം കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് ചാക്കോച്ചൻ. മകൻ ഇസുവിന്റെ കളിചിരികൾ ആസ്വദിച്ചും വ്യായാമത്തിൽ മുഴുകിയും സുഹൃത്തുക്കളോട് സംസാരിച്ചുമെല്ലാം ലോക്ക്ഡൗൺ കാല വിരസത അകറ്റുകയാണ് താരം. മകന്റെ വിശേഷങ്ങളും വർക്ക് ഔട്ട് ചിത്രങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇന്നലെ താരം പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ​ ശ്രദ്ധ നേടുകയാണ്. അടുത്ത സുഹൃത്തായ ജയസൂര്യയുമായി ബന്ധപ്പെട്ടുള്ളതാണ് ചാക്കോച്ചന്റെ പോസ്റ്റ്.

സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. 20 വർഷത്തോളമായി തുടരുന്ന സൗഹൃദമാണ് ഇരുവരുടേതും. ഈ സൗഹൃദം ഇരുവരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലും പ്രകടമാവാറുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ചാക്കോച്ചനും ജയസൂര്യയും പരസ്പരം ട്രോളുകയും കളിയാക്കുകയും ചെയ്യാറുണ്ട്.

Read more: “ഹലോ…. പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ??”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook