Latest News

‘എല്ലാവരോടും സ്നേഹം, കുടുംബത്തോടൊത്തുള്ള സമയം മിസ് ചെയ്യുന്നു,’ ജന്മദിനാംശകൾക്ക് നന്ദി പറഞ്ഞ് ചാക്കോച്ചൻ

“ഗോവയിൽ “ഒറ്റ്” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു, ആശംസകൾക്കൊന്നും മറുപടി നൽകാനായില്ല,”ചാക്കോച്ചൻ കുറിച്ചു

Kunchacko Boban, കുഞ്ചാക്കോ ബോബൻ, Happy Birthday Kunchacko Boban, Kunchacko boban latest photos, Happy birthday Chackochan, Kunchacko boban birthday cake, Indian express malayalam, IE malayalam

ഇന്ന് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ 45-ാം ജന്മദിനമാണ്. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബവുമെല്ലാം ചേർന്ന് താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയും ചെയ്തു.

നിലവിൽ “ഒറ്റ്” എന്ന സിനിമയുടെ സെറ്റിലാണ് ചാക്കോച്ചൻ. സെറ്റിൽ പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

ജന്മദിനത്തിന് തനിക്ക് ലഭിച്ച ആശംസകൾക്കും സമ്മാനങ്ങൾക്കും എല്ലാം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ചാക്കോച്ചൻ നന്ദി അറിയിച്ചു. കുറേ കാലത്തിന് ശേഷം ഈ ജന്മദിനത്തിൽ കുടുംബത്തെ മിസ് ചെയ്തെന്നും താരം പറഞ്ഞു.

“എല്ലാവർക്കും നന്ദി….????എല്ലാ ആശംസകൾക്കും, സമ്മാനങ്ങൾക്കും, ആശ്ചര്യങ്ങൾക്കും, പ്രാർത്ഥനകൾക്കും,ചാരിറ്റി ഇവന്റുകൾ, മാഷ്-അപ്പുകൾക്കും, എല്ലാവർക്കും സ്നേഹം!!!!,” ചാക്കോച്ചൻ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.

“ഗോവയിൽ “ഒറ്റ്” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു.. അതിനാൽ സന്ദേശങ്ങൾ, കോളുകൾ, ചാനലുകൾ, എഫ്എം, പ്രിന്റ്, സോഷ്യൽ മീഡിയ പരാമർശങ്ങൾ/ടാഗുകൾ എന്നിവയിലൂടെ വന്ന എല്ലാ ആശംസകൾക്കും മറുപടി നൽകാൻ കഴിഞ്ഞില്ല!!
നിങ്ങളെല്ലാവരും കാണിക്കുന്ന തരത്തിലുള്ള വാത്സല്യവും എന്നെ കുടുംബമായി കാണുന്നതിലും ഞാൻ വളരെയധികം വിനയത്തോടെ പ്രതികരിക്കുന്നു. ഒരുപാട് കാലത്തിന് ശേഷം ഞാൻ ഈ ദിനത്തിൽ എന്റെ കുടുംബത്തോടൊപ്പമുള്ള അവസ്ഥ മിസ് ചെയ്തു. … എല്ലാവരോടും സ്നേഹം….” കുറിപ്പിൽ പറയുന്നു.

അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 23 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.

Also Read: കുടുംബത്തോടൊപ്പമുള്ള പിറന്നാൾ ആഘോഷചിത്രങ്ങളുമായി ഐശ്വര്യ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban birthday celebration photos wishes

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com