Latest News

നിങ്ങൾ എന്റെ മസിലിലല്ല മനസ്സിലാണ്; ചാക്കോച്ചനൊപ്പം മസ്സിൽപിടിച്ച് രമേഷ് പിഷാരടി

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ 45-ാം ജന്മദിനമാണ് ഇന്ന്

Kunchacko Boban, കുഞ്ചാക്കോ ബോബൻ, Ramesh Pisharody, ചാക്കോച്ചൻ, Happy Birthday Kunchacko Boban, Kunchacko boban latest photos, Happy birthday Chackochan, Kunchacko boban birthday cake

ഇന്ന് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ 45-ാം ജന്മദിനമാണ്. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബവുമെല്ലാം ചേർന്ന് താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്. ചാക്കോച്ചന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ രമേഷ് പിഷാരടി പങ്കുവച്ച ആശംസയും ചിത്രവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ചാക്കോച്ചനൊപ്പം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ഒരു ചിത്രമാണ് രമേഷ് പിഷാരടി ഷെയർ ചെയ്തിരിക്കുന്നത്. “നിങ്ങൾ മസിലിലല്ല മനസ്സിലാണ്. പിറന്നാൾ ആശംസകൾ മനുഷ്യർക്കിടയിലെ ലിമിറ്റഡ് എഡിഷൻ പ്രിയപ്പെട്ട ചാക്കോച്ചന്,” എന്നാണ് പിഷാരടി കുറിച്ചിരിക്കുന്നത്.

അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 23 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.

Read more: മമ്മൂട്ടിയ്ക്കായി സ്പെഷൽ കേക്ക് ഒരുക്കി പ്രിയ, മധുര പതിനേഴുകാരന് ആശംസകൾ നേർന്ന് ചാക്കോച്ചൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban birthday celebration photos ramesh pisharody wishes

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com