മലയാളത്തിന്റെ സ്വന്തം കടുംബനായകനാണ് ചാക്കോച്ചൻ. ലോക്ക്ഡൗൺകാലത്തും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള തന്റെ യാത്രയെ കുറിച്ചാണ് താരം പറയുന്നത്. ജോലിയ്ക്ക് പോവുന്നത് കോളേജിൽ പോവുന്നതുപോലെയാണ് എന്ന കമന്റോടെയാണ് ബൈക്കിൽ ലൊക്കേഷനിലേക്കുള്ള തന്റെ യാത്രാചിത്രം ചാക്കോച്ചൻ പങ്കുവച്ചത്.

 

View this post on Instagram

 

When going to work be like going to college!!!! #bikerboysaga

A post shared by Kunchacko Boban (@kunchacks) on

അതിന് താങ്കൾ കോളേജിൽ പോയിട്ടുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. വായ്നോക്കാൻ പോയിട്ടുണ്ടെന്നാണ് താരത്തിന്റെ രസകരമായ മറുപടി. താരത്തിന്റെ കമന്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Kunchacko Boban, കുഞ്ചാക്കോ ബോബൻ, ചാക്കോച്ചൻ

Read more: അന്ന് ചാക്കോച്ചൻ ഹീറോ, ഞാൻ അവതാരകൻ; ഓർമ്മചിത്രവുമായി അനൂപ് മേനോൻ

അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook