Latest News

പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലെ; ചക്കോച്ചനെ മലര്‍ത്തിയടിച്ച് ചിന്നു ചാന്ദിനി

രസകരമായ ഒരു അടിക്കുറിപ്പും നല്‍കിയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കു വച്ചിരിക്കുന്നത്

Kunchacko Boban

ഏറെ പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് കുഞ്ചാക്കൊ ബോബന്‍ കേന്ദ്ര കഥാപാത്രത്തിലെത്തിയ ഭീമന്റെ വഴി എന്ന ചിത്രം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു വഴ പ്രശ്നവും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പ്രമേയം.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിക്കുന്ന ചിന്നു ചാന്ദിനിയ്ക്കൊപ്പമുള്ള ഒരു വീഡിയോ പങ്കു വച്ചിരിക്കുകയാണ് കുഞ്ചാക്കൊ ബോബന്‍. വീഡിയോയില്‍ ചാന്ദിനി കുഞ്ചാക്കൊ ബോബനെ മലര്‍ത്തിയടിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. രസകരമായ ഒരു അടിക്കുറിപ്പും നല്‍കിയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കു വച്ചിരിക്കുന്നത്.

“ഭീമനേയും കൂടി പഠിപ്പിക്കുവോ, ജൂഡോ ജൂഡോ. പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ,” താരം കുറിച്ചു. ചാന്ദിനി മലര്‍ത്തിയടിച്ച കുഞ്ചാക്കൊ കട്ടിലിലേക്ക് വീഴുകയും അത് പിന്നീട് വലിയ ചിരിക്ക് വഴി വയ്ക്കുന്നതായും വീഡിയോയില്‍ നിന്ന് മനസിലാക്കാം. ചാക്കോച്ചന്‍ റെഡിയായിരുന്നില്ല എന്ന് ഭീമന്റെ വഴിയുടെ നിര്‍മ്മാതാവ് കൂടിയായ റിമാ കല്ലിങ്കല്‍ പറയുന്നുണ്ട്.

Also Read: കേരളത്തില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യതയില്‍ അഭിമാനം; പുഷ്പയുടെ പ്രൊമോഷനുമായി അല്ലു അര്‍ജുന്‍ കൊച്ചിയില്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban bheemante vazhi instagram post

The moderation of comments is automated and not cleared manually by malayalam.indianexpress.com