ഇസഹാക്ക് വന്നശേഷം ജീവിതം പുതിയ തരത്തിൽ ആഘോഷമാക്കുകയാണ് കുഞ്ചാക്കോ ബോബനും പ്രിയയും. കഴിഞ്ഞ ദിവസം പ്രിയ പഠിച്ച സ്കൂളിൽ പ്രിയയ്‌ക്കൊപ്പം പൂർവ വിദ്യാർഥി സംഗമത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ചാക്കോച്ചൻ.

ഇരുപത് വർഷത്തിന് ശേഷമാണ് പ്രിയ പഠിച്ച തിരുവനന്തപുരത്തെ സെന്റ് തോമസ് സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം നടക്കുന്നത്. പരിപാടിയിൽ പ്രിയ സംസാരിക്കുമ്പോൾ ഒരു വശത്ത് കുഞ്ഞിനെ എടുത്തുനിൽക്കുന്ന ചാക്കോച്ചന്റെ ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം കുറിച്ച വാക്കുകളും മനോഹരമാണ്.

Read More: ഈ വാക്കുകൾക്കായി ഏറെ കാത്തിരുന്നിട്ടുണ്ട്; വികാരാധീനനായി കുഞ്ചാക്കോ ബോബൻ

“നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കണ്ണുകളിൽ തിളക്കം കാണുന്നതിനേക്കാൾ അമൂല്യമായി മറ്റൊന്നുമില്ല… 20 വർഷത്തിന് ശേഷം ആദ്യമായി പ്രിയ പഠിച്ച തിരുവനന്തപുരത്തെ സെന്റ് തോമസ് സ്കൂളിൽ പ്രിയയുടെ ബാച്ചിന്റെ പൂർവ വിദ്യാർഥി സംഗമം. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്മാനത്തിനൊപ്പം അവിടെ എത്താനും, അവളെ വീണ്ടും ഒരു കൊച്ചു പെൺകുട്ടിയായി തോന്നിക്കാൻ കഴിഞ്ഞതിലും വളരെ സന്തോഷം,” എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്.

ഏപ്രില്‍ 17-ാം തീയതിയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നത്‌. ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം കണ്മണി എത്തിയ വിവരം ചാക്കോച്ചന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. ‘കുഞ്ചാക്കോ ജൂനിയര്‍ സന്തോഷം അറിയിക്കുന്നു, എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’ എന്നെഴുതിയ കുറിപ്പിനോടൊപ്പം മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്.

2005 ലായിരുന്നു കുഞ്ചാക്കോ ബോബന്‍- പ്രിയ സാമുവേൽ ദമ്പതികളുടെ വിവാഹം. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്‍-പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook