രണ്ട് ചുള്ളന്മാർ ഒന്നിക്കുമ്പോൾ

ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രമാണിത്

aravind swami, kunchacko boban, Kunchacko boban tamil film

മലയാളത്തിന്റെ പ്രിയതാരമാണ് ചാക്കോച്ചൻ എന്ന കുഞ്ചാക്കോ ബോബൻ. റൊമാന്റിക്- ചോക്ലേറ്റ് ഹീറോയായി വന്ന് കുടുംബസദസ്സുകളുടെ പ്രിയങ്കരനായ താരം. തമിഴകത്തിന്റെ അഭിമാനതാരം അരവിന്ദ് സ്വാമിയും കരിയറിന്റെ തുടക്കത്തിൽ റൊമാന്റിക് ഹീറോയായി പേരുകേട്ട താരമാണ്. ആദ്യകാലത്തെ ഇമേജിന്റെ തടവറയിൽ നിന്നും മാറി ശക്തമായ പ്രതിനായകവേഷങ്ങളിലൂടെ തിളങ്ങുന്ന ഒരു അരവിന്ദ് സ്വാമിയെ ആണ് ഇപ്പോൾ കാണാൻ സാധിക്കുക.

ഇപ്പോഴിതാ, സിനിമാപ്രേമികളുടെ ഇഷ്ടം കവർന്ന രണ്ടു ചുള്ളന്മാർ, ചാക്കോച്ചനും അരവിന്ദ് സ്വാമിയും ഒന്നിച്ച് കൈകോർക്കുകയാണ്. ‘തീവണ്ടി’യ്ക്ക് ശേഷം ഫെല്ലിനി ഒരുക്കുന്ന തമിഴ്-മലയാളം ദ്വിഭാഷ ചിത്രത്തിനു വേണ്ടിയാണ് ഈ താരങ്ങൾ ഒരുമിക്കുന്നത്. ‘ഒറ്റ്’ എന്നാണ് ചിത്രത്തിന്റെ മലയാളം പേര്, ‘രെണ്ടഗം’ എന്ന പേരിലാണ് ചിത്രം തമിഴിൽ റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ഗോവയിൽ ആരംഭിച്ചു. തെലുങ്ക് നടി ഈഷ റെബ്ബയാണ് നായിക.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് സജീവ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ വില്ലനായാണ് അരവിന്ദ് സ്വാമി എത്തുക എന്നാണ് റിപ്പോർട്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban arvind swamy starrer ottu shooting location pics

Next Story
മമ്മൂട്ടിക്കൊപ്പം സെൽഫിയെടുത്ത് സുപ്രിയ, എന്ത് കൂളായ മനുഷ്യനെന്ന് പൃഥ്വിരാജ്mammootty, prithviraj, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com