കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ്ർ ഇറങ്ങി. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാപ്പി വെഡ്ഡിങ്ങ്, ഫുക്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് ചിത്രത്തിലെ നായിക. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

നിങ്ങളിലെ സ്ത്രീത്വത്തിനും പുരുഷത്വത്തിനായിട്ടുമാണ് ചിത്രമെന്ന് കുഞ്ചാക്കോ ബോബൻ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. ഏദൻതോട്ടത്തിലെ സ്‌നേഹവും തമാശകളും സന്തോഷവും നിറഞ്ഞ ഏദൻതോട്ടത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നും താരം പറഞ്ഞു.

രാമൻ, മാലിനി എന്നാണ് ചിത്രത്തിൽ കുഞ്ചാക്കോയുടെയും അനുവിന്റെയും കഥാപാത്രങ്ങളുടെ പേര്. റിസോർട്ട് നടത്തുന്ന രാമനും നഗരത്തിൽ നിന്ന് വരുന്ന മാലിനിയും കണ്ടുമുട്ടുന്നതും അതിനോടനുബന്ധിച്ചുളള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വയനാട്ടിലും കൊച്ചിയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായൻസാണ് അനുവിന്റെ പുറത്തിറങ്ങാനുളള മറ്റൊരു ചിത്രം.

ramante edanthottam

മധു നീലകണ്ഡനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം നൽകുന്നത്. വി.സാജനാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ്. ഡ്രീംസ് എൻ ബിയോണ്ട് ആണ് ചിത്രത്തിന്റെ നിർമാണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ