‘മിഴിയറിയാതെ വന്നു നീ’ ഗാനത്തിന് ഓടക്കുഴൽ വായിച്ച് ബസ് ഡ്രൈവർ, ആസ്വദിച്ചു ചാക്കോച്ചനും ഇസുക്കുട്ടനും; വീഡിയോ

ചാക്കോച്ചന്റെ ആദ്യകാല ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘നിറ’ത്തിലെ ‘മിഴിയറിയാതെ വന്നൂ നീ’ എന്ന ഗാനമാണ് ഓടക്കുഴലിൽ ആലപിക്കുന്നത്

Kunchako Boban, Kunchako Boban son, day, കുഞ്ചാക്കോ ബോബന്‍ മകന്‍, Boban Kunchacko, izahaak kunchacko, ഇസഹാഖ് കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോ, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ, Kunchako biban son latest photos, വനിത, Vanitha MagazineKunchako Boban, Kunchako Boban son, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മകന്‍, കുഞ്ചാക്കോ ബോബന്‍ മക്കള്‍, Ramesh Pisharody, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ, Indian express malayalam, IE Malayalam"

മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. സിനിമാവിശേഷങ്ങൾക്ക് ഒപ്പം തന്റെ ചെറിയ കുടുംബ വിശേഷങ്ങളും ചാക്കോച്ചൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ വീഡിയോ ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നു.

ചാക്കോച്ചന്റെ ആദ്യകാല ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘നിറ’ത്തിലെ ‘മിഴിയറിയാതെ വന്നൂ നീ’ എന്ന ഗാനം ഓടക്കുഴലിൽ വായിക്കുന്ന ഒരു കലാകാരന്റെ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ചാക്കോച്ചനും മകൻ ഇസഹാക്കും ഈ പാട്ട് ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ വീഡിയോ. ചിത്രത്തിന്റെ യൂണിറ്റ് ഡ്രൈവറായ സുനിൽ എംടിയാണ് ബസ്സിലിരുന്ന് ഈ ഗാനം ഓടക്കുഴലിൽ ആലപിച്ചത്.

“വാക്കുകൾക്ക് വിവരിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വികാരം…ഈ ഉപകരണം സ്വന്തമായി പഠിച്ച, തന്റെ ഏറ്റവും മടുപ്പിക്കുന്ന മണിക്കൂറുകളിലും ദിവസങ്ങളിലും അദ്ധ്വാനത്തിന്റെയും കഠിനാധ്വാനത്തിന്റെയും സമയത്തും തന്റെ അഭിനിവേശത്തിനായി സമയം കണ്ടെത്തുന്ന പ്രതിഭാധനനായ യുവാവ്… സുനിൽ എംടി, യൂണിറ്റ് ഡ്രൈവർ ബോയ്” എന്ന അടിക്കുറിപ്പോട് കൂടിയാണ് ഈ വീഡിയോ ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.

‘ഭീമന്റെ വഴി’ ആണ് ചാക്കോച്ചന്റെതായി ഈ വർഷം ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഡിസംബറിൽ ആദ്യവാരം ഈ ചിത്രം റിലീസ് ചെയ്യും. ചെമ്പൻ വിനോദ് തിരക്കഥയെഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദും സുരാജ് വെഞ്ഞാറമ്മൂട്, ജിനു ജോസഫ് തുടങ്ങിയവരും അഭിനയിക്കുന്നു.

Also Read: ‘ഞാൻ ദുഃഖത്തിലാണെന്ന് നിങ്ങൾ കരുതിയതിനാൽ, ഇതാ’; ഹിമാചലിൽ നിന്നുള്ള പുതിയ ചിത്രങ്ങളുമായി ദുൽഖർ

പട, ഒറ്റ്, ന്നാ താൻ കേസ് കൊട്, ആറാം പാതിര തുടങ്ങിയ താരത്തിന്റെ ഒട്ടേറെ ചിത്രങ്ങൾ അടുത്തവർഷം റിലീസ് ചെയ്യാനൊരുങ്ങുന്നുമുണ്ട്.

അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 23 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban and son video of niram song instrumental

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express