scorecardresearch

Latest News

ടിപ്പറും ജെസിബിയും ക്രെയിനും വീപ്പയും, ഇസഹാഖിനായി വേറിട്ട തീമിൽ പാർട്ടിയൊരുക്കി ചാക്കോച്ചനും പ്രിയയും; ചിത്രങ്ങൾ

കൺസ്ട്രക്ഷൻ വർക്ക് തീമിൽ ആയിരുന്നു അലങ്കാരങ്ങൾ

Kunchacko Boban, Kunchacko Boban son Izahaak, Izahaak Kunchacko Boban photos

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖിന്റെ മൂന്നാം പിറന്നാൾ ആയിരുന്നു ശനിയാഴ്ച. കുടുംബാംഗങ്ങൾക്കൊപ്പം വലിയ രീതിയിൽ ആയിരുന്നു ആഘോഷങ്ങൾ.

കൺസ്ട്രക്ഷൻ വർക്ക് തീമിൽ ആയിരുന്നു അലങ്കാരങ്ങൾ ഒരുക്കിയത്. കെട്ടിട രൂപത്തിലുള്ള കേക്കാണ് തയ്യാറാക്കിയിരുന്നത്. അതിന് ഭംഗി കൂട്ടാൻ ടിപ്പറും ജെസിബിയുമെല്ലാം കേക്കിന് സമീപം ഒരുക്കിയിരുന്നു. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. നിർമ്മാണമേഖലയിൽ ഉപയോഗിക്കുന്ന സുരക്ഷാ തൊപ്പി വെച്ചാണ് കുടുംബാംഗങ്ങളെയെല്ലാം ചിത്രങ്ങൾക്കായി പോസ് ചെയ്തത്.

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്ന കൺമണിയാണ് ഇസഹാഖ്. മകന്‍ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

Also Read: ‘കൊറോണ കടിക്കും, ഞാൻ സ്കൂളിൽ പോവൂല,’ കുട്ടിക്കുറുമ്പുമായി ചാക്കോച്ചന്റെ ഇസ; വീഡിയോയുമായി ഉണ്ണിമായ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kunchacko boban and family celebrates son izahaaks birthday see photos

Best of Express