scorecardresearch

'വർക്കിങ്ങ് ക്ലാസ് ഹീറോ'കളുടെ 'കുമ്പളങ്ങി നൈറ്റ്സ്' തുടങ്ങി

നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്നാണ് 'കുമ്പളങ്ങി നൈറ്റ്സി'ന്റെ നിർമാണം

നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്നാണ് 'കുമ്പളങ്ങി നൈറ്റ്സി'ന്റെ നിർമാണം

author-image
WebDesk
New Update
'വർക്കിങ്ങ് ക്ലാസ് ഹീറോ'കളുടെ 'കുമ്പളങ്ങി നൈറ്റ്സ്' തുടങ്ങി

നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്ന് നിർമ്മിക്കുന്ന 'കുമ്പളങ്ങി നൈറ്റ്സി'ന്റെ ചിത്രീകരണം​ ഇന്ന് ആരംഭിച്ചു. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ചിത്രം തിയേറ്ററിലെത്തുക. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കറിന്റെയും സിനിമാ നിർമ്മാണകമ്പനിയാണ് 'വർക്കിങ്ങ് ക്ലാസ് ഹീറോ'.

Advertisment

ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണനാണ് 'കുമ്പളങ്ങി നൈറ്റ്സി'ന്റെ സംവിധായകൻ. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തിൽ നിർണ്ണായക വേഷത്തിലെത്തുന്നുണ്ട്.

ശ്യാം പുഷ്ക്കരന്റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവ്വഹിക്കും. സൈജു ശ്രീധരൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ ചെയ്യുക. 'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'കുമ്പളങ്ങി നൈറ്റ്‌സി'നുണ്ട്.

Shane Nigam Malayalam Films Dileesh Pothan Fahad Fazil Nazriya Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: