ഒടുവിൽ ഫ്രാങ്കിയ്ക്കും കൂട്ടായി; കൗതുകമുണർത്തും ഈ കുടുംബ ഫോട്ടോ

ചിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കിയാൽ ‘കുമ്പളങ്ങി’ കുടുംബത്തിനൊപ്പം ഒരു പെൺകുട്ടിയെ കൂടി കാണാം

Kumbalangi Nights, കുമ്പളങ്ങി നൈറ്റ്സ്, Thanneer Mathan Dinangal, തണ്ണീർമത്തൻ ദിനങ്ങൾ, Kumbalangi Nights films, Thanneer Mathan Dinangal films, കുമ്പളങ്ങി നൈറ്റ്സ് ഫ്രാങ്കി, തണ്ണീർമത്തൻ ദിനങ്ങൾ കീർത്തി,​Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ഈ വർഷം ആദ്യത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ‘കുമ്പളങ്ങി നൈറ്റ്സ്’. നാലു സഹോദരന്മാർക്കിടയിലെ സ്പർദ്ധയുടെയും സ്നേഹത്തിന്റെയുമെല്ലാം കഥ പറഞ്ഞ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓരോ അഭിനേതാക്കളും തങ്ങളുടെ സ്വതസിദ്ധമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടുകയായിരുന്നു. ഫഹദ് അവതരിപ്പിച്ച സൈക്കോ ഷമ്മിയ്ക്ക് ഒപ്പം തന്നെ നെപ്പോളിയന്റെ മക്കളായി എത്തിയ സജി, ബോബി,ബോണി, ഫ്രാങ്കി എന്നീ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയം കവർന്നു.

ഇപ്പോഴിതാ, ‘കുമ്പളങ്ങി’ കുടുംബാംഗങ്ങളുടെ ഫോട്ടോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്. സൂക്ഷിച്ചുനോക്കിയാൽ നെപ്പോളിയന്റെ മക്കളുടെയും അവരുടെ കൂട്ടുകാരികൾക്കുമൊപ്പം ഒരു പുതിയ ആളെ കൂടെ കാണാം. ‘തണ്ണീർമത്തൻ ദിനങ്ങളി’ലെ കീർത്തിയാണ് കുടുംബഫോട്ടോയിലെ പുതുമുഖം. ഇപ്പോഴാണ് കോളം തികഞ്ഞത് എന്ന ക്യാപ്ഷനോടെ സിനിമാഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് റിഷിരാജാണ്.

‘കുമ്പളങ്ങി നൈറ്റ്സി’ലെ കുഞ്ഞനിയനായി എത്തിയ ഫ്രാങ്കി (മാത്യു തോമസ്) നായകനായി അഭിനയിച്ച ചിത്രമാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’. തണ്ണീർമത്തനിൽ ജെയ്സൻ എന്ന കഥാപാത്രത്തെ മാത്യു അവതരിപ്പിച്ചപ്പോൾ, നായിക കീർത്തിയായി എത്തിയത് ‘ഉദാഹരണം സുജാത’ ഫെയിം അനശ്വര രാജനാണ്. രണ്ടു ചിത്രങ്ങളെയും ബന്ധപ്പെടുത്തി കൊണ്ടുള്ള പുതിയ ചിത്രം എന്തായാലും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സിനിമയുടെ അതിരുകൾക്ക് അപ്പുറത്തേക്ക് കഥാപാത്രങ്ങൾ സഞ്ചരിക്കുന്ന കാഴ്ച കൂടിയാണ് കൗതുകമുണർത്തുന്ന ഈ ചിത്രത്തിൽ കാണാനാവുക.

ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ സംവിധാനം ചെയ്തത്. ശ്യാം പുഷ്കരൻ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദും സംഗീതം സുഷിൻ ശ്യാമും എഡിറ്റിംഗ് സൈജു ശ്രീധരും നിർവ്വഹിച്ചു. ആദ്യത്തെ മാതൃകാ ടൂറിസം ഗ്രാമമെന്ന് പേരുകേട്ട കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കപ്പെട്ട ചിത്രം അതിന്റെ റിയലിസ്റ്റിക്കായ സമീപനം കൊണ്ട് കൂടിയാണ് പ്രേക്ഷകരുടെ ഇഷ്ടം കവർന്നത്. വ്യത്യസ്തനായൊരു വില്ലൻ ടച്ചുള്ള കഥാപാത്രമായി എത്തി ചിത്രത്തിൽ ഫഹദ് വിസ്മയിപ്പിക്കുമ്പോൾ സൗബിൻ സാഹിർ, ഷെയ്ൻ നിഗം എന്നിവരെല്ലാം കരിയർ ബെസ്റ്റ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പെർഫോമൻസ് ആണ് ‘കുമ്പളങ്ങി നൈറ്റ്സി’ൽ കാഴ്ച വച്ചത്.

Read more: കുമ്പളങ്ങിയിലെ പെണ്ണുങ്ങൾ സൂപ്പറാ!

പ്ലസ് ടു വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രണയവും വിശേഷങ്ങളുമെല്ലാമാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് വിഷയമാകുന്നത്. മാത്യു തോമസിനും അനശ്വര രാജനും വിനീത് ശ്രീനിവാസനുമൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ച വച്ച ഒരുപിടി പുതുമുഖതാരങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിൽ കൗണ്ടർ ഡയലോഗുകളിലൂടെ തിയേറ്ററുകളിൽ ചിരിപൂരം തീർക്കുന്ന മെൽവിൻ എന്ന കഥാപാത്രമായെത്തിയ നസ്‌ലൻ കെ ഗഫൂറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാഗതനായ എ.ഡി.ഗിരിഷ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ‘അള്ള് രാമേന്ദ്രൻ’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ എ.ഡി.ഗിരിഷ് ‘മൂക്കുത്തി’ തുടങ്ങിയ ഷോർട്ട്ഫിലിമുകളിലൂടെയും ശ്രദ്ധ നേടിയിരുന്നു.

Read more: അന്ന് ആൾക്കൂട്ടത്തിൽ ഒരുവൻ, ഇന്ന് തിയേറ്ററുകളിൽ കയ്യടി നേടുന്നു; ഒരു കിസ്മത്തിന്റെ കഥയുമായി നസ്‌ലെൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kumbalangi nights thanneer mathan dinangal social photo

Next Story
Uppum Mulakum: വീട് വിട്ട സിദ്ധാർത്ഥ രാജകുമാരനായി മുടിയൻ, ഈ ചേട്ടന് വട്ടായോ എന്ന് ലെച്ചുവും പാറുക്കുട്ടിയും; ‘ഉപ്പും മുളകും’ വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com