‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ സിമി മോളെന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് ഗ്രേസ് ആന്റണി. ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു ചിത്രത്തിൽ ഗ്രേസ് ആന്റണി അവതരിപ്പിച്ചത്. ‘ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം’ എന്ന സിമി മോളുടെ ഡയലോഗിന് നിറഞ്ഞ കയ്യടിയാണ് തിയേറ്ററിൽ ലഭിച്ചത്. കുമ്പളങ്ങിയിൽ നാട്ടിൻപുറത്തുകാരിയായി വേഷമിട്ട ഗ്രേസ് ആന്റണിയുടെ പുതിയ ഫോട്ടോഷൂട്ടിൽനിന്നുളള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ലുക്കിലും വേഷത്തിലും അടിമുടി മാറിയ ഗ്രേസ് ആന്റണിയെയാണ് ചിത്രങ്ങളിൽ കാണാനാവുക.
Read More: ‘ഓരോ ടൈപ്പ് മനുഷ്യൻമാരല്ലേ മോളെ’: ‘കുമ്പളങ്ങി നൈറ്റ്സ്’ ഡിലീറ്റഡ് സീൻ
ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിങ്സ്’ എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് അഭിനയരംഗത്ത് എത്തുന്നത്. ഹാപ്പി വെഡ്ഡിങ്ങിനു ശേഷം ‘ജോര്‍ജേട്ടന്‍സ് പൂരം’, ‘ലക്ഷ്യം’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. . ‘ഹാപ്പി വെഡ്ഡിങ്ങി’ലെ അഭിനയം കണ്ടിട്ടാണ് ‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഫഹദിന്റെ നായികയായി ചിത്രത്തിലേക്ക് വിളിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ഗ്രേസ് പ്രേക്ഷകരെ ഞെട്ടിച്ചു. ചിത്രത്തിലെ സിമി മോളെ പ്രേക്ഷകര്‍ ഹൃദയത്തോടാണ് ചേര്‍ത്തുവെച്ചത്. ഈ ചിത്രത്തിനുശേഷം വിനയ് ഫോര്‍ട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
‘ഹലാൽ ലവ് സ്റ്റോറി’ എന്ന ചിത്രത്തിലാണ് ഗ്രേസ് ഇനി അഭിനയിക്കാൻ പോകുന്നത്. ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, ഷറഫുദീൻ എന്നിവർക്കൊപ്പം പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ ഗ്രേസ് അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ.