‘കുമ്പളങ്ങി നൈറ്റ്സി’ലേക്ക് ഫ്രാങ്കിയെ കണ്ടെത്തിയതിങ്ങനെ; ഗ്രൂമിങ്ങ് വീഡിയോ

ദിലീഷ് പോത്തൻ മാത്യുവിന് കഥാപാത്രമായി മാറാനുള്ള നിർദ്ദേശങ്ങൾ നൽകുന്നതും വീഡിയോയിൽ കാണാം

kumbalangi nights trailer, kumbalangi nights, kumbalangi nights review, കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലര്‍, കുമ്പളങ്ങി നൈറ്റ്‌സ് trailer, കുമ്പളങ്ങി നൈറ്റ്‌സ് റിവ്യൂ, ഫഹദ് ഫാസില്‍, ഫഹദ് ഫാസില് സിനിമ, ഫഹദ് ഫാസില് movies, ഫഹദ് ഫാസില് films, കുമ്പളങ്ങി നൈറ്റ്‌സ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

നെപ്പോളിയന്റെ മക്കളിൽ ഏറ്റവും ഇളയവൻ- ഫ്രാങ്കി.  ഒരു അമ്മയുടെയോ സഹോദരിയുടെയോ ഗൃഹനാഥയുടെയോ ഒക്കെ ഉത്തരവാദിത്വത്തോടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് ഫ്രാങ്കി. സത്യത്തിൽ ഫ്രാങ്കിയാണ് ആ വീട് നോക്കുന്നത്. രാവിലെ നേരത്തെയെണീറ്റ്  ചോറുണ്ടാക്കി മേശപ്പുറത്ത് മൂടി വെച്ച് മീൻപിടിക്കാൻ പോകുന്നവൻ. ഒരു ഗ്ലാസ്സ് വെള്ളം പോലും പരസ്പരം എടുത്തുകൊടുക്കാത്ത, സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഏട്ടന്മാരെ കരുതലോടെ ഊട്ടുന്നതും ഫ്രാങ്കിയാണ്.

സ്കോളർഷിപ്പ് കിട്ടിയ പണത്തിന് വീട്ടിൽ കിണർ പണിയുന്ന ഫ്രാങ്കി. അച്ഛന്റെ ഓർമ്മദിനം മറക്കാതെ ഓർത്തുവയ്ക്കാനും അന്നെങ്കിലും നെപ്പോളിയന്റെ മക്കൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്ന് കൊതിക്കുകയും ചെയ്യുന്ന മറ്റാരും ആ വീട്ടിലില്ല. സംസാരശേഷിയില്ലാത്ത ചേട്ടൻ ബോണിയ്ക്ക് ആ വീടുമായുള്ള ബന്ധം അറ്റുപോവാതെ കാക്കുന്നതും ഫ്രാങ്കിയാണ്.

ജീവിതത്തിൽ പതറിപ്പോവുന്ന സജിയെ ഒരു മനശാസ്ത്രഞ്ജന്റെ അടുത്തെത്തിക്കാനും കുമ്പളങ്ങിക്കാർ ചാക്കിൽ കെട്ടി ഉപേക്ഷിച്ച പൂച്ചക്കുട്ടികളെ സ്നേഹത്തോടെ ചാക്കുകളിൽ നിന്ന് സ്വതന്ത്രനാക്കി എടുത്തു ലാളിക്കാനും തയ്യാറാകുന്നവൻ. എല്ലാവരോടും കരുണയും സ്നേഹവുമുള്ളവൻ, ചേട്ടന്മാർ കണ്ടെത്തിയ പങ്കാളികളെയെല്ലാം സ്നേഹത്തോടെ വീട്ടിലേക്ക് സ്വീകരിക്കുന്നവൻ. ‘കുമ്പളങ്ങി നൈറ്റ്സ്’ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകർ സ്നേഹത്തോടെയും വാത്സല്യത്തോടെയും ഹൃദയത്തലേറ്റിയ കഥാപാത്രം, ഫ്രാങ്കി.  മാത്യു തോമസ് എന്ന കൗമാരക്കാരനാണ് ഫ്രാങ്കിയെന്ന കഥാപാത്രത്തെ മിഴിവോടെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിലേക്ക് മാത്യു തോമസിനെ തെരെഞ്ഞെടുത്തതെങ്ങനെയെന്ന് പ്രേക്ഷകർക്ക് കാണിച്ചുതരികയാണ് ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ അണിയറപ്രവർത്തകർ.  മാത്യവിന്റെ  ഓഡിഷൻ- ഗ്രൂമിങ്ങ് സെക്ഷനുകളുടെ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സ്കൂൾ യൂണിഫോമിൽ ക്യാമറയ്ക്ക് മുന്നിലെത്തുന്ന സ്കൂൾ കുട്ടിയിൽ നിന്നും കുമ്പളങ്ങിയിലെ ഫ്രാങ്കിയായി മാറുന്ന മാത്യുവിന്റെ മാറ്റമാണ് വീഡിയോയുടെ ഹൈലൈറ്റ്.  ദിലീഷ് പോത്തനാണ് കഥാപാത്രമാവാനുള്ള നിർദ്ദേശങ്ങൾ മാത്യുവിന് നൽകുന്നത്. മീൻ പിടിക്കാനും തോണി തുഴയാനും നീന്താനുമൊക്കെ മാത്യുവിനെ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

ഒരേ സമയം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി മുന്നേറുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് അഞ്ച്​ ആഴ്ചകൾ പിന്നിടുമ്പോഴും മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. റിലീസ് ചെയ്ത് നാലാഴ്ച കൊണ്ട് തന്നെ 28 കോടി രൂപയോളം ചിത്രം കളക്റ്റ് ചെയ്തിരുന്നു. നാലാഴ്ച കൊണ്ട് 14 കോടിരൂപയാണ് ചിത്രം കേരളത്തിൽ നിന്നു മാത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന സവിശേഷതയും ‘കുമ്പളങ്ങി നൈറ്റ്‌സ്’ സ്വന്തമാക്കുകയാണ്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറിൽ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കറിന്റെയും സിനിമാ നിർമ്മാണകമ്പനിയായ ‘വർക്കിങ്ങ് ക്ലാസ് ഹീറോ’യുടെ ആദ്യനിർമ്മാണസംരംഭം കൂടിയാണ് ‘കുമ്പളങ്ങി നൈറ്റ്സ്’.

Read more: നല്ല സ്പിരിറ്റ്, നല്ല എനർജി, നിറയെ ചിരി: സൗബിനെ കുറിച്ച് ‘കുമ്പളങ്ങി നൈറ്റ്സി’ലെ നൈല

ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു.സി നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയെഴുതിയത് ശ്യാം പുഷ്കരനാണ്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവ്വഹിച്ചു. ആദ്യത്തെ മാതൃകാ ടൂറിസം ഗ്രാമമെന്ന് പേരുകേട്ട കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കപ്പെട്ട ചിത്രം അതിന്റെ റിയലിസ്റ്റിക്കായ സമീപനം കൊണ്ട് കൂടിയാണ് പ്രേക്ഷകരുടെ ഇഷ്ടം കവരുന്നത്. വ്യത്യസ്തനായൊരു വില്ലൻ ടച്ചുള്ള കഥാപാത്രമായി എത്തി ചിത്രത്തിൽ ഫഹദ് വിസ്മയിപ്പിക്കുമ്പോൾ സൗബിൻ സാഹിർ, ഷെയ്ൻ നിഗം എന്നിവരെല്ലാം കരിയർ ബെസ്റ്റ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പെർഫോമൻസ് ആണ് ‘കുമ്പളങ്ങി നൈറ്റ്സി’ൽ കാഴ്ച വയ്ക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kumbalangi nights dileesh pothan mathew thomas grooming video

Next Story
രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express