‘കുമ്പളങ്ങി നൈറ്റ്സ്’, ‘അമ്പിളി’- 2019ൽ തിയേറ്ററുകളിൽ ഏറെ ശ്രദ്ധ നേടിയ രണ്ടു ചിത്രങ്ങൾ. അതേസമയം, ‘ഹെലൻ’ നവംബർ 15 ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ഈ മൂന്നു ചിത്രങ്ങളും തമ്മിൽ എന്തു ബന്ധം എന്ന് ആരുമൊന്ന് അത്ഭുതപ്പെട്ടേക്കാം. എന്നാൽ ബന്ധമുണ്ടെന്ന് ‘സമർത്ഥിക്കുകയാണ്’ ഒരു സിനിമാ ആരാധകൻ. ഫഹിർ മൈതൂട്ടി എന്ന സിനിമാപ്രേമിയുടെ ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

‘One of the amazing casting stories in Malayalam Cinema in 2019’ എന്ന ക്യാച്ച് വേഡോടെയാണു കുമ്പളങ്ങി നൈറ്റ്സിനും അമ്പിളിയ്ക്കും ഹെലനും പിറകിലെ രസകരമായ കഥ ഫഹിർ പറയുന്നത്. ഫഹിറിന്റെ ഭാവനയിൽ വിരിഞ്ഞൊരു കഥയാണെങ്കിലും മൂവി മെമുകളിലൂടെ രസകരമായി കാസ്റ്റിങ് സ്റ്റോറി അവതരിപ്പിക്കാൻ ഫഹിറിനു കഴിഞ്ഞിട്ടുണ്ട്.

‘കുമ്പളങ്ങി നൈറ്റ്സിൽ’ സജി ഷമ്മിയെ കാണാൻ ബാർബർ ഷാേപ്പിൽ ചെല്ലുന്ന രംഗം മുതലാണ് ഫഹിറിന്റെ കഥ ആരംഭിക്കുന്നത്. നസ്രിയയുടെ അനിയനുവേണ്ടി സൗബിനോട് ഫഹദ് ചാൻസ് ചോദിക്കുന്നതും അമ്പിളിയെന്ന സിനിമയിലേക്ക് നവിൻ എത്തുന്നതുമാണ് ഒരു കഥ. തുടർന്ന് ‘കുമ്പളങ്ങി നൈറ്റ്സി’ലെ ബേബി മോൾക്കുവേണ്ടി വിനീത് ശ്രീനിവാസനോട് ചാൻസ് ചോദിച്ച് ‘ഹെലനി’ൽ നായികയാക്കുന്നതുമാണ് മെമിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

Read more: എന്തിനാ ബേബി മോളേ ഇങ്ങനെ പേടിക്കുന്നത്? ലൈവിൽ എത്തിയ അന്ന ബെന്നിനോട് ആരാധകൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook