‘കുമ്പളങ്ങി നൈറ്റ്സ്’ സിനിമയിലെ സിമി മോൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് ഗ്രേസ് ആന്റണി. ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു ചിത്രത്തിൽ ഗ്രേസ് ആന്റണി അവതരിപ്പിച്ചത്. ‘ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം’ എന്ന സിമി മോളുടെ ഡയലോഗിന് നിറഞ്ഞ കയ്യടിയാണ് തിയേറ്ററിൽ ലഭിച്ചത്.

Read More: ‘ഓരോ ടൈപ്പ് മനുഷ്യൻമാരല്ലേ മോളെ’: ‘കുമ്പളങ്ങി നൈറ്റ്സ്’ ഡിലീറ്റഡ് സീൻ

കുമ്പളങ്ങിയിൽ നാട്ടിൻപുറത്തുകാരിയായി വേഷമിട്ട ഗ്രേസ് ആന്റണിയുടെ പുതിയൊരു ഫോട്ടോഷൂട്ടിൽനിന്നുളള ചിത്രങ്ങൾ കണ്ടാൽ തിരിച്ചറിയാൻ പ്രയാസമാണ്. ലുക്കിലും വേഷത്തിലും അടിമുടി മാറിയ ഗ്രേസ് ആന്റണിയെയാണ് ചിത്രങ്ങളിൽ കാണാനാവുക.

View this post on Instagram

A post shared by Gracuuu️️️️️ (@grace_antonyy) on

View this post on Instagram

. @shanoob_karuvath .

A post shared by Gracuuu️️️️️ (@grace_antonyy) on

View this post on Instagram

She . . @ @shanoob_karuvath

A post shared by Gracuuu️️️️️ (@grace_antonyy) on

View this post on Instagram

SHE . . @shanoob_karuvath

A post shared by Gracuuu️️️️️ (@grace_antonyy) on

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിങ്സ്’ എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് മലയാളത്തിലേക്ക് എത്തുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ വേഷമാണ് ഗ്രേസിനെ ഏറെ ശ്രദ്ധേയമാക്കിയത്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം വിനയ് ഫോർട്ട് നായകനായ ‘തമാശ’ എന്ന ചിത്രത്തിലും അഭിനയിച്ചു.

‘ഹലാൽ ലവ് സ്റ്റോറി’ എന്ന ചിത്രത്തിലാണ് ഗ്രേസ് ഇനി അഭിനയിക്കാൻ പോകുന്നത്. ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, ഷറഫുദീൻ എന്നിവർക്കൊപ്പം പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ ഗ്രേസ് അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook