കുമാരനാശാനായി ശ്രീവത്സൻ ജെ മേനോൻ; കെ പി കുമാരൻ ചിത്രത്തിനു തുടക്കമായി

‘കവി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത് പ്രശസ്ത സാഹിത്യകാരനായ എൻഎസ് മാധവനാണ്

Kumaranasan Biopic movie: മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ കെ പി കുമാരൻ ഒരുക്കുന്ന ചിത്രം ‘കവി’യുടെ ചിത്രീകരണം ആരംഭിച്ചു. പെരുമ്പളം ദ്വീപിലാണ് ചിത്രീകരണം നടക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എൻഎസ് മാധവനാണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്.

ചിത്രത്തിൽ കുമാരനാശാനായി എത്തുന്നത് പ്രശസ്ത സംഗീതഞ്ജനായ ശ്രീവത്സൻ ജെ മേനോൻ ആണ്. കർണാടക സംഗീതജ്ഞനും ‘സ്വപാനം’, ‘ഒറ്റാൽ’ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഗീതസംവിധായകനുമായ ശ്രീവത്സൻ മേനോൻ ഇതാദ്യമായാണ് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. ‘കുമാരനാശാൻ, ദ ഫസ്റ്റ് മോഡേൺ പൊളിറ്റീഷൻ ഓഫ് കേരള’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രമൊരുങ്ങുന്നത്. മാധ്യമപ്രവർത്തകനായ പ്രമോദ് രാമനും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതും ശ്രീവത്സൻ ജെ മേനോൻ ആണ്. കെ ജി ജയനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

Web Title: Kumaranasan biopic film kavi kp kumaran sreevalsan j menon

Next Story
അതിഥി വേഷത്തിൽ മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും; ‘പതിനെട്ടാം പടി’ ചിത്രീകരണം പൂർത്തിയായിMammootty, Prithviraj, Unni Mukundan, Arya, Shanker Ramakrishnans, Pathinettam padi , Pathinettam padi Cameo, പതിനെട്ടാം പടി, മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, ശങ്കർ രാമകൃഷ്ണൻ,​ ഐഇ മലയാളം, ഇന്ത്യൻ എക്സ്പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express