Latest News
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ഓസ്‌കര്‍ വേദിയിലും താരമായി പ്രിയ വാര്യര്‍

ലോകം മുഴുവന്‍ പ്രിയയുടെ കണ്ണിറുക്കല്‍ അനുകരിക്കുമ്പോള്‍ അങ്ങ് ഓസ്‌കര്‍ വേദിയിലും ഇതെത്തി എന്നതാണ് കൗതുകം.

Priya Warrier, Oscar

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പേ ലക്ഷക്കണക്കിന് ആരാധകരെയാണ് സമ്പാദിച്ചത്. പ്രത്യേകിച്ച് ചിത്രത്തിലെ നായിക പ്രിയ വാര്യര്‍. ലോകം മുഴുവന്‍ പ്രിയയുടെ കണ്ണിറുക്കല്‍ അനുകരിക്കുമ്പോള്‍ അങ്ങ് ഓസ്‌കര്‍ വേദിയിലും ഇതെത്തി എന്നതാണ് കൗതുകം.

ഇന്നലെ നടന്ന 90-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങിന്റെ ബാക്സ്റ്റേജിലാണ് പ്രശസ്ത പാക്കിസ്ഥാന്‍ അമേരിക്കന്‍ കോമേഡിയന്‍ കുമൈല്‍ നഞ്ജ്യാനി അഡാറ് ലവിലെ ഹിറ്റ് സീൻ അനുകരിച്ചത്. സിനിമയിലെ പ്രിയയുടെ പുരികം വളയ്ക്കല്‍ കുമൈല്‍ നജാനി അനുകരിച്ചത് എല്ലാവരെയും അമ്പരപ്പിച്ചു. ഓസ്‌കറിന്റെ ഔദ്യോഗിക പേജിലും ഇതിന്റെ ജിഫ് ഷെയര്‍ ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെയും, ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ ഇതിനോടകം ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനവും പ്രിയയുടെ കണ്ണിറുക്കലും ഹിറ്റാണ്. നിരവധി ആരാധകരെയാണ് ദിവസങ്ങള്‍കൊണ്ട് ഈ പുതുമുഖ നായിക സമ്പാദിച്ചത്. ലോകമാധ്യമങ്ങളിലും പ്രിയ വാര്യര്‍ വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയിലും പ്രിയാ വാര്യര്‍ മയം. ഇപ്പോഴിതാ ഓസ്‌കര്‍ വേദിയിലും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kumail nanjiani imitating priya warrier in oscar backstage

Next Story
പ്രണവിന്‍റെ പുതിയ ചിത്രത്തെ ആദിയോടും രാമലീലയോടും താരതമ്യം ചെയ്യരുതെന്ന് സംവിധായകന്‍ അരുണ്‍ ഗോപി
The moderation of comments is automated and not cleared manually by malayalam.indianexpress.com