Latest News

ഇളക്കിമറിച്ച് ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്ക് പാട്ട്; വീഡിയോ കാണാം

വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്

നിവിന്‍ പോളി-നയന്‍താര താരജോഡികള്‍ ഒന്നിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്. കുടുക്ക് സോങ് എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം ഷാന്‍ റഹ്മാന്‍. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും നിവിന്‍പോളിയും നായികാനായകന്മാരായി എത്തുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’ ഓണം റിലീസായി തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രം കൂടിയാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’.

മലയാളികളുടെ മനസ്സില്‍ പതിഞ്ഞുപോയ ദമ്പതികളാണ് തളത്തില്‍ ദിനേശനും ശോഭയും. ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘വടക്കുനോക്കിയന്ത്രം’ എന്ന ചിത്രത്തിലൂടെ മലയാളികളെ ഏറെ രസിപ്പിച്ച ഹിറ്റ് ദമ്പതികളാണ് ഇരുവരും. സംവിധാനരംഗത്തേക്കു പ്രവേശിക്കുന്ന ധ്യാനിന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങളായി ദിനേശനും ശോഭയും ഒരിക്കല്‍ കൂടി സ്‌ക്രീനിലെത്തുകയാണ്. ‘ലവ് ആക്ഷന്‍ ഡ്രാമ’യിലെ കഥാപാത്രങ്ങള്‍ക്കും ദിനേശനെന്നും ശോഭയെന്നുമാണ് ധ്യാന്‍ പേരു നല്‍കിയിരിക്കുന്നത്. ‘വടക്കുനോക്കിയന്ത്രം’ എന്ന ചിത്രവുമായി ഈ കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും സാമ്യമുണ്ടോ എന്നതാണ് ചിത്രം കാത്തുവെയ്ക്കുന്ന കൗതുകങ്ങളില്‍ ഒന്ന്.

‘കായംകുളം കൊച്ചുണ്ണി’, ‘മിഖായേല്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നിവിന്‍ പോളിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’. ഐതിഹാസിക കഥാപാത്രമായ കൊച്ചുണ്ണിയ്ക്കും അല്‍പ്പം മാസ് സ്വഭാവമുള്ള മിഖായേലിലെ കഥാപാത്രത്തിനും ശേഷം അല്‍പ്പം ഫണ്‍ സ്വഭാവമുള്ള ഒരു ചിത്രത്തില്‍ നിവിന്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ‘തട്ടത്തിന്‍ മറയത്ത്’, ‘ഒരു വടക്കന്‍ സെല്‍ഫി’ തുടങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ കണ്ട അയലത്തെ പയ്യന്‍ ഇമേജിലുള്ള ഒരു കഥാപാത്രമാവും ‘ലവ് ആക്ഷന്‍ ഡ്രാമ’യിലും എന്ന സൂചനകളാണ് ട്രെയിലര്‍ സമ്മാനിക്കുന്നത്.

തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ പരിവേഷമുള്ള നായികയാണ് ഇന്ന് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കേറിയ നടി. നയന്‍താര കുറച്ചു നാളുകള്‍ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതും ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ പ്രത്യേകതയായി കാണണം. കാരണം, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയ മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്ക് ഒപ്പം നായികയായി വേഷമിട്ട നയന്‍താര ഇതാദ്യമായാണ് യുവനായകരില്‍ ശ്രദ്ധേയനായ ഒരാള്‍ക്കൊപ്പം അഭിനയിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kudukku song from love action drama

Next Story
Uppum Mulakum: അപ്പൂപ്പന് പാറുക്കുട്ടിയുടെ ഉമ്മ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com