കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘കുടുക്ക് 2025’. ‘അള്ള് രാമേന്ദ്രന്’ ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയും സ്വാസികയുമാണ് നായികമാർ. 2025ലെ കഥയാണ് ചിത്രം പറയുന്നത്. വ്യക്തികളുടെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്.
ചിത്രത്തിലെ ‘തെയ്തക തെയ്തക’ എന്ന ഗാനം അടുത്തിടെ റിലീസാവുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ദുർഗാകൃഷ്ണയ്ക്ക് ഒപ്പം കുടുക്കിലെ ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് കൃഷ്ണശങ്കർ.
“കുടുക്ക് 2025 എന്ന സിനിമയിലെ നായകനും നായികയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും!,” എന്ന ക്യാപ്ഷനോടെയാണ് കൃഷ്ണശങ്കർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇതുവരെ കാണാത്ത മേക്കോവറിലാണ് കൃഷ്ണ ശങ്കർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ഷൈൻ ടോം ചാക്കോയും ചിത്രത്തിലുണ്ട്.
Read more: എനിക്ക് ചാക്കോച്ചനോട് കട്ട അസൂയയായിരുന്നു; മനസ്സ് തുറന്ന് പിഷാരടി