Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

ചെറുക്കൻ നീന്തിത്തുടങ്ങി; ഇസയുടെ പുതിയ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ

Kunchako Boban, Kunchako Boban son, കുഞ്ചാക്കോ ബോബന്‍ മകന്‍, Boban Kunchacko, izahaak kunchacko, Kunchako Boban onam photos, ഇസഹാഖ് കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോ, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ, Kunchako biban son latest photos, വനിത, Vanitha Magazine

ഒരുപാട് വർഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ തങ്ങൾക്ക് ലഭിച്ച കുഞ്ഞുമകൻ ഇസഹാക്ക് എന്ന ഇസയുടെ, വളർച്ചയുടെ ഓരോ ഘട്ടവും ആരാധകരുമായി പങ്കുവയ്ക്കുന്നതാണ് കുഞ്ചാക്കോ ബോബന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം. ഇന്നും ചാക്കോച്ചൻ ഇസയുടെ പുതിയൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്.

Read More: ഇസയുടെ ആദ്യ ഓണം; ചിത്രങ്ങൾ പങ്കുവച്ച് ചാക്കോച്ചൻ

മകൻ കമിഴ്ന്നും നീന്തിയും തുടങ്ങിയ വിശേഷമാണ് ചാക്കോച്ചന് പറയാനുള്ളത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോയെന്നു കറുത്ത അക്ഷരങ്ങളിൽ എഴുതിയ വെള്ള കുഞ്ഞുടുപ്പാണ് ചിത്രത്തിൽ ഇസ ധരിച്ചിരിക്കുന്നത്. കമിഴ്ന്ന് കിടക്കുന്നതിനാൽ ഇസയുടെ മുഖം കാണാൻ സാധിക്കില്ല.

 

View this post on Instagram

 

Swimming lessons started!!!

A post shared by Kunchacko Boban (@kunchacks) on

ഏപ്രിൽ 17 നാണ് താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. 42 വയസുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്.

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. മകന്‍ ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍.

‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” മകനുമായുള്ള ചാക്കോച്ചന്റെ അടുപ്പത്തെ കുറിച്ച് പ്രിയയുടെ വാക്കുകൾ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kuchacko boban shares son izahaaks news pic on instagaram

Next Story
ബിലാല്‍ വീണ്ടും വരുമോ ഇല്ലയോ? മറുപടി നല്‍കി മമ്മൂട്ടി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express