Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

ഫോട്ടോഗ്രാഫുകളിൽ ഓട്ടോഗ്രാഫ് നൽകിയിരുന്ന കാലം; ചാക്കോച്ചൻ ഓർമകളിലേക്ക് തിരിച്ചു പോയപ്പോൾ

ചാക്കോച്ചന്റെ ഫോട്ടോഗ്രാഫിൽ ഓട്ടോഗ്രാഫ് ലഭിക്കാൻ ഭാഗ്യമുണ്ടായ ഒരു ആരാധികയാണ് താനെന്ന് പറഞ്ഞ് ഒരു കമന്റ് പോസ്റ്റിന് താഴെ വന്നിട്ടുണ്ട്

Kunchacko Boban, കുഞ്ചാക്കോ ബോബൻ, Kunchacko Boban videos, Kunchacko Boban photos, Kunchacko Boban aniyathipravu, Onam 2020, flowers onam programe, Indian express malayalam, iemalayalam, ഐഇ മലയാളം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ‘ചാക്കോച്ചൻ’ എന്നു ആരാധകർ വിളിക്കുന്ന കുഞ്ചാക്കോ ബോബൻ. സാമൂഹ്യമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. അനിയത്തിപ്രാവിലെ സുധിയായും നക്ഷത്രത്താരാട്ടിലെ സുനിലായുമെല്ലാമാണ് ചാക്കോച്ചൻ ആരാധകരുടെ, പ്രത്യേകിച്ച് ആരാധികമാരുടെ ഹൃദയങ്ങളിൽ ഇടം നേടിയത്. കുഞ്ചാക്കോ ബോബന് പ്രണയ ലേഖനമെഴുതിയ പെൺകുട്ടികളെ കുറിച്ച് എത്രയോ വാർത്തകൾ നാം വായിച്ചിരിക്കുന്നു. ഒരുകാലത്ത് അദ്ദേഹത്തിന്റെ ഫോട്ടോകളിൽ ഓട്ടോഗ്രാഫ് വാങ്ങുന്നതും ഒരു ട്രെൻഡായിരുന്നു. ആ ഓർമകളാണ് ചാക്കോച്ചൻ ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്..

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

“ഫോട്ടോഗ്രാഫുകളിൽ ഓട്ടോഗ്രാഫ് നൽകിയിരുന്ന ഓർമകളിലേക്കൊരു മടക്കം. സെൽഫികളുടെ ഈ കാലത്ത് ഇതെന്റെ ദിവസത്തെ സന്തോഷപൂർണമാക്കി,” ചാക്കോച്ചൻ കുറിച്ചു.

ചാക്കോച്ചന്റെ ഫോട്ടോഗ്രാഫിൽ ഓട്ടോഗ്രാഫ് ലഭിക്കാൻ ഭാഗ്യമുണ്ടായ ഒരു ആരാധികയാണ് താനെന്ന് പറഞ്ഞ് ഒരു കമന്റ് പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. മലയാളികളുടെ നിത്യഹരിത ചോക്ലേറ്റ് ഹീറോയ്ക്ക് സ്നേഹമറിയിച്ച് നിരവധി ആരാധകരാണ് എത്തിയത്.

രണ്ടു പതിറ്റാണ്ട് മുൻപ്, ഒരു സ്‌പ്ലെൻഡർ ബൈക്ക് ഓടിച്ചാണ് ഒരുപാട് ആരാധികമാരുടെ മനസ്സിലേക്ക് കുഞ്ചാക്കോ ബോബൻ എന്ന ചോക്ലേറ്റ് ഹീറോ കയറിവന്നത്. ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിൽ നായകനെ പരിചയപ്പെടുത്തുന്ന ആദ്യസീനിൽ സ്‌പ്ലെൻഡർ ബൈക്ക് ഓടിക്കുന്ന ചാക്കോച്ചനെയാണ് കാണാൻ കഴിയുക. അടുത്തിടെ ആ ബൈക്ക് തിരിച്ചെത്തിയ സന്തോഷം ചാക്കോച്ചൻ പങ്കുവച്ചിരുന്നു.

Read More: ‘അനിയത്തിപ്രാവി’ലെ ആ കൂട്ടുകാരൻ വീണ്ടും ചാക്കോച്ചനെ തേടിയെത്തിയപ്പോൾ

‘അനിയത്തിപ്രാവി’ൽ കുഞ്ചാക്കോ ബോബൻ ഉപയോഗിച്ച ആ ബൈക്ക് കണ്ടു പിടിച്ച് താരത്തിന്റെ മുന്നിലെത്തിച്ചത് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് ഷോയുടെ അണിയറപ്രവർത്തകരായിരുന്നു. കഴിഞ്ഞ തിരുവോണം നാളിൽ സംപ്രേഷണം ചെയ്ത ഓണം സ്‌പെഷ്യൽ എപ്പിസോഡിൽ കുഞ്ചാക്കോ ബോബൻ അതിഥിയായി എത്തിയപ്പോഴായിരുന്നു ഈ ഓർമ്മ പുതുക്കലിനു വേദി ഒരുങ്ങിയത്.

പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ‘ധന്യ’ (1981) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച ചാക്കോച്ചന്റെ നായകനായുള്ള അരങ്ങേറ്റം 1997ൽ റിലീസ് ചെയ്ത ‘അനിയത്തിപ്രാവി’ലൂടെ ആയിരുന്നു. ഏറെ ഹിറ്റായ ചിത്രം നിരവധി ആരാധകരെയും ചാക്കോച്ചനു നേടികൊടുത്തു. പിന്നീട് ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബന് ആദ്യകാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. എന്നാൽ പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kuchacko boban shares his autographed photographs

Next Story
ആ ഷൂ ലേസ് ഒന്നു കെട്ടിക്കൂടെയെന്ന് ഗീതു; എല്ലാവരും വീട്ടിൽ പോടേയെന്ന് റിമRima Kallingal, റിമ കല്ലിങ്കൽ, Geethu Mohandas, Geetu Mohandas, ഗീതു മോഹൻദാസ്, Poornima Indrajith, പൂർണിമ ഇന്ദ്രജിത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express