/indian-express-malayalam/media/media_files/uploads/2019/08/kunchako-boban.jpg)
പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. അത് ശരിയാണെന്ന് ചാക്കോച്ചന്റെ ഇന്‍സ്റ്റഗ്രാം പേജിലൊന്ന് കയറി നോക്കിയാല്‍ മനസിലാകും. മകന്‍ ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. മകൻ ഇസഹാക്കിനെയും കയ്യിലെടുത്ത് നിറച്ചിരിയോടെ നിൽക്കുന്ന പ്രിയയുടെ ചിത്രമാണ് ഇപ്പോൾ ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'അവളുടെ മുഖത്തെ ആ ചിരി, വിലമതിക്കാനാവില്ല. കുഞ്ഞിന്റെ ഹൃദയമിടിപ്പും ഊഷ്മളതയും സമ്മാനിക്കുന്ന സന്തോഷവും അനുഭൂതിയും കാണാം. ഇത്തരമൊരു ചിത്രത്തിനായി ഏറെനാൾ കാത്തിരുന്നു," പ്രിയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ കുറിച്ചതിങ്ങനെ.
View this post on InstagramA post shared by Kunchacko Boban (@kunchacks) on
മകന്‍ ജനിച്ച നിമിഷം മുതല്‍ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന്‍ പ്രേക്ഷകരുമായും പങ്കുവയ്ക്കുന്നുണ്ട്.
‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” പ്രിയ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.
View this post on InstagramWhen the smallest of things bring you the Biggest of Joy!!#izahaakkunchackoboban
A post shared by Kunchacko Boban (@kunchacks) on
Read more: ചാക്കോച്ചന്റെ ലോകം ഇപ്പോൾ കുഞ്ഞിനു ചുറ്റും കറങ്ങുകയാണ്; പ്രിയ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.