വിദ്യാര്‍ഥിയെ മൈക്കിലൂടെ കൂവിപ്പിച്ചു; നടന്‍ ടൊവിനോ തോമസിനെതിരെ നിയമ നടപടിക്ക് കെഎസ്‌യു

സംഗമം ഉദ്ഘാടനം ചെയ്ത് ടൊവിനോ തോമസ് മൈക്കിലൂടെ സംസാരിക്കുന്നതിനിടെ സദസില്‍നിന്നു ഒരു വിദ്യാർഥി കൂവുകയായിരുന്നു

ടൊവിനോ തോമസ്, കോളജ് ക്യാമ്പസിൽ ടൊവിനോ, Tovino Thomas, malayalam actor tovino thomas, ksu against tovino thomas

കല്‍പ്പറ്റ: തന്റെ പ്രസംഗത്തിനിടെ സദസിലിരുന്ന് കൂവിയ വിദ്യാര്‍ഥിയെ വേദിയിലേക്കു വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച നടൻ ടൊവിനോ തോമസിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി കെഎസ്‌യു. സമ്മതിദായകരുടെ ദേശീയദിനത്തോടനുബന്ധിച്ചു മാനന്തവാടി മേരിമാതാ കോളജില്‍ സംഘടിപ്പിച്ച ബഹുജനസംഗമത്തിനിടെയാണു സംഭവം.

കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്. സംഗമം ഉദ്ഘാടനം ചെയ്ത് ടൊവിനോ തോമസ് മൈക്കിലൂടെ സംസാരിക്കുന്നതിനിടെ സദസില്‍നിന്നു ഒരു വിദ്യാർഥി കൂവുകയായിരുന്നു. ഉടന്‍തന്നെ വിദ്യാര്‍ഥിയെ സ്റ്റേജിലേക്കു വിളിച്ച ടൊവിനോ മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു.

Read More: Budget 2020 LIVE updates: കേന്ദ്ര ബജറ്റ് ഇന്ന്, ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമോ?

ആദ്യം വിസമ്മതിച്ച വിദ്യാര്‍ഥിയെ മൈക്കിലൂടെ നാലുതവണ കൂവിപ്പിച്ചാണു നടന്‍ സദസ്സിലേക്കു മടക്കിയത്. അതിന് ശേഷം, വിദ്യാര്‍ത്ഥി കൂവിയതില്‍ അല്ല. താന്‍ പറഞ്ഞ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാത്തതിലാണ് വിഷമം എന്നും ടൊവിനോ വേദിയില്‍ വച്ച് തന്നെ പറഞ്ഞുകൊണ്ട് സംസാരം അവസാനിപ്പിച്ച് വേദിവിട്ട് ഇറങ്ങുകയും ചെയ്തു. ജില്ലാ കലക്ടറും സബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു സംഭവം.

അടുത്തദിവസം എസ്പിക്ക് പരാതി നല്‍കുമെന്ന് കെഎസ്‌യു നേതൃത്വം അറിയിച്ചു. വിദ്യാര്‍ഥിയെ മറ്റ് വിദ്യാര്‍ഥികളുടെ മുന്നിലും പൊതുജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരേ നിയമപരമായ നടപടി ആവശ്യപ്പെട്ടാണ് കെഎസ്‌യു രംഗത്തെത്തിയിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചെന്ന് കെഎസ്‌യു അറിയിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ksu against actor tovino thomas

Next Story
അന്തിക്കാട്ടെ വീട്ടില്‍ നിന്നും മറ്റൊരു സംവിധായകന്‍ കൂടി; അഖില്‍ സത്യന്‍-ഫഹദ് ഫാസില്‍ ചിത്രത്തിന് തുടക്കമായിakhil sathyan, akhil sathyan movie, fahad faasil, fahad fasil next, fahad fasil news, fahad fasil new film, anjana prakash, അഖില്‍ സത്യന്‍, ഫഹദ് ഫാസില്‍, അഞ്ജന പ്രകാശ്
The moderation of comments is automated and not cleared manually by malayalam.indianexpress.com