Latest News

മാക്ട ലെജന്റ് ഓണർ പുരസ്കാരം കെ. എസ്. സേതുമാധവന്

പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ രൂപ കല്പന ചെയ്ത ശില്പവും ഒരു ലക്ഷം രൂപയും പ്രശംസാ പത്രവുമടങ്ങുന്നതാണ് മാക്ട ലെജൻ്റ് ഓണർ പുരസ്ക്കാരം

KS sethumadhavan, Macta Legend Honor Award

തിരുവനന്തപുരം: ഈ വർഷത്തെ മാക്ട ലെജന്റ് ഓണർ പുരസ്‌ക്കാരത്തിന് സംവിധായകനും തിരക്കഥാകൃത്തുമായ കെ. എസ്. സേതുമാധവന്. നീണ്ട ആറു പതിറ്റാണ്ടുകളായി ചലച്ചിത്ര മേഖലയ്ക്ക് നല്കി വരുന്ന സംഭാവനകളാണ് കെ. എസ്. സേതുമാധവനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ജൂറി അംഗങ്ങൾ അദ്ദേഹത്തെ ഐക്യകണ്ഠേന തിരഞ്ഞെടുകയായിരുന്നു.

മലയാളത്തിനു പുറമെ തെന്നിന്ത്യൻ ഭാഷകളിലും കെ. എസ്. സേതുമാധവൻ വളരെ സജീവമായിരുന്നു. സംസ്ഥാന, ദേശീയ പുരസ്കാരങ്ങള്‍ നിരവധി തവണ കരസ്ഥമാക്കിട്ടുണ്ട്. സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിൽ അദ്ദേഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം നിസ്തുലമാണ്.

പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ രൂപ കല്പന ചെയ്ത ശില്പവും ഒരു ലക്ഷം രൂപയും പ്രശംസാ പത്രവുമടങ്ങുന്നതാണ് മാക്ട ലെജൻ്റ് ഓണർ പുരസ്ക്കാരം. ജോൺ പോൾ ചെയർമാനും, കലൂർ ഡെന്നീസ് കൺവീനറും സർവ്വശ്രീ ഫാസിൽ, സിബി മലയിൽ, കമൽ എന്നിവര്‍ ജൂറി അംഗങ്ങളുമായിരുന്നു .

Also Read: ഒരു ക്ലാപ്പടിക്കുന്ന വേഗത്തിൽ ഭാവങ്ങൾ മാറുന്ന നടൻ; ‘സുകൃതം’ ദിനങ്ങളോർത്ത് ഗൗതമി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ks sethumadhavan wins macta legend honor award

Next Story
എനിക്ക് തന്ന ഗോൾഡൻ വിസക്ക് നന്ദി മമ്മൂക്ക: രമേശ്‌ പിഷാരടിMammootty Birthday, Mammootty Birthday Post, Ramesh Pisharody, Mammootty Facebook Post, Mammootty Images, Mammootty Big B, Mammootty Mashup, Mammootty Video, Mammootty Images, Entertainment News, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com