scorecardresearch

അങ്ങനെയല്ല, ഇങ്ങനെ; തബല കൊട്ടാൻ പഠിപ്പിച്ച് ചിത്ര; വീഡിയോ

തബല കൊട്ടുന്നത് എങ്ങനെയെന്ന് ഞാൻ പഠിപ്പിച്ചു തരാമെന്ന് ചിത്ര പറയുന്നത് വീഡിയോയിൽ കേൾക്കാം

തബല കൊട്ടുന്നത് എങ്ങനെയെന്ന് ഞാൻ പഠിപ്പിച്ചു തരാമെന്ന് ചിത്ര പറയുന്നത് വീഡിയോയിൽ കേൾക്കാം

author-image
Entertainment Desk
New Update
ks chitra, music, ie malayalam

മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര പാടി അനശ്വരമാക്കിയ ഒട്ടേറെ ഗാനങ്ങളുണ്ട്. ഇവയിൽ എത്ര കേട്ടാലും മതിവരാത്തവയുമുണ്ട്. മലയാളം, ഹിന്ദി, തമിഴ് അടക്കമുളള വിവിധ ഭാഷകളിലായി ആയിരത്തിലധികം ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്.

Advertisment

ചിത്രയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തബല കൊട്ടാൻ പഠിപ്പിക്കുന്ന ചിത്രയുടെ വീഡിയോയാണിത്. തബല കൊട്ടുന്നത് എങ്ങനെയെന്ന് ഞാൻ പഠിപ്പിച്ചു തരാമെന്ന് ചിത്ര പറയുന്നത് വീഡിയോയിൽ കേൾക്കാം. വീഡിയോ എന്നു പകർത്തിയതാണെന്ന് വ്യക്തമല്ല. ഏതോ സംഗീത പരിപാടിക്കിടെയായിരിക്കാമെന്നാണ് കരുതുന്നത്.

1979-ല്‍ സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്‌ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്തേയ്ക്ക് ചിത്രയെത്തിയത്. എന്നാല്‍ ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനമായിരുന്നു ചിത്രയ്‌ക്ക്‌ ശ്രദ്ധ നേടികൊടുത്തത്‌. 1983ല്‍ പുറത്തിറങ്ങിയ ‘മാമ്മാട്ടിക്കുട്ടിയമ്മ’ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ്‌ ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങൾ എത്തി.

തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘നീ താനേ അന്നക്കുയില്‍’ എന്ന ചിത്രത്തില്‍ പാടാൻ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്തും ചിത്ര ചുവടുറപ്പിച്ചു. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ്‌ തുടങ്ങി വിവിധ ഭാഷകളിലായി ചിത്ര 15,000ത്തിലേറെ ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്.

Advertisment

പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. തമിഴ്‌നാട്‌, ആന്ധ്രാ സര്‍ക്കാരുകളും ചിത്രയ്ക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 2005-ല്‍ പത്മശ്രീ പുരസ്‌കാരവും സുവര്‍ണശബ്ദത്തിനു ലഭിച്ചു.

Read More: എന്റെ പ്രിയ അനുജത്തി: മഞ്ജു വാര്യര്‍ക്കൊപ്പം പാടിയ സന്തോഷം പങ്കുവച്ച് കെ.എസ്.ചിത്ര

Music Ks Chitra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: