‘നിങ്ങളുടെ സന്ദേശങ്ങൾ എന്നെ സന്തോഷിപ്പിക്കുന്നു; പറയാൻ വാക്കുകളില്ല;’ നന്ദി പറഞ്ഞ് കെഎസ് ചിത്ര

“നിങ്ങളുടെ എല്ലാവരുടെയും സന്ദേശങ്ങൾ കണ്ട് ഞാൻ സന്തോഷവതിയാണ്. നന്ദി, നന്ദി, നന്ദി,” വീഡിയോ സന്ദേശത്തിൽ ചിത്ര പറഞ്ഞു. .

k s chithra, k s chithra age, k s chithra songs, k s chithra hits, k s chithra birthday, k s chithra songs malayalam, k s chithra images, k s chithra tamil songs, k s chi

ലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയുടെ ജന്മദിനമാണ് ജൂലൈ 27. കേരളത്തിനും മലയാളത്തിനും അപ്പുറത്തും ആരാധകരുള്ള പ്രിയ ഗായികയുടെ ജന്മദിനത്തിന് സംഗീത രംഗത്തുള്ളവരും ആരാധകരും അടക്കം നിരവധി പേരാണ് ആശംസകൾ നേർന്നത്.

ജന്മദിനത്തിന് തന്നെ ആശംസിച്ചവർക്കെല്ലാം നന്ദി പറഞ്ഞിരിക്കുകയാണ് കെഎസ് ചിത്ര. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിലാണ് അവർ നന്ദി പറഞ്ഞിരിക്കുന്നത്. “ജന്മദിന ആശംസകൾക്കും സ്നേഹത്തിനും എല്ലാവർക്കും നന്ദി,” എന്ന അടിക്കുറിപ്പോട് കൂടിയാണ് അവർ വീഡിയോ പങ്കുവച്ചിരിക്കുന്നത്,

“എല്ലാ സംഗീത പ്രേമികൾക്കും എന്റെ പ്രണാമം. എന്റെ ജന്മദിനത്തിലെ പ്രാർത്ഥനകൾക്കും ആശംസകൾക്കും എന്റെ എല്ലാ ആശംസകൾക്കും സഹോദരങ്ങൾക്കും സഹോദരിമാർക്കും കുഞ്ഞുങ്ങൾക്കും ആത്മാർത്ഥമായി നന്ദി പറയുന്നു. നിങ്ങളുടെ എല്ലാവരുടെയും സന്ദേശങ്ങൾ കണ്ട് ഞാൻ സന്തോഷവതിയാണ്. നിങ്ങൾക്കെല്ലാവരോടും എന്റെ നന്ദി പ്രകടിപ്പിക്കാൻ വാക്കുകൾ തികയില്ല. നന്ദി, നന്ദി, നന്ദി,” വീഡിയോ സന്ദേശത്തിൽ ചിത്ര പറഞ്ഞു.

കേരളക്കരയ്ക്ക് മലയാളത്തിന്റെ സ്വന്തം വാനമ്പാടിയായാണ് ചിത്രയെങ്കിൽ തമിഴർക്ക് ചിന്ന കുയിലാണ്. ആന്ധ്രക്കാർക്ക് സംഗീത സരസ്വതി, കർണാടകക്കാർക്ക് കന്നഡ കോകില, മുംബൈക്കാർക്ക് പിയ ബസന്തി… പാടിയ ഭാഷകളിലെല്ലാം ആസ്വാദകരുടെ ഇഷ്ടം ഒരുപോലെ കവരാൻ കഴിഞ്ഞു എന്നതും ചിത്രയെ വ്യത്യസ്തയാക്കുന്നു.

പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങൾ, ആറ് ദേശീയ പുരസ്കാരങ്ങൾ, പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാർ പുരസ്കാരം, തമിഴ്‌നാട്‌, ആന്ധ്രാ സര്‍ക്കാരുകളുടെ പുരസ്കാരങ്ങൾ വേറെ… 243 ലേറെ അവാർഡുകൾ, വിവിധ ഇന്ത്യൻ ഭാഷകളിലായി 25,000ത്തിലേറെ ഗാനങ്ങൾ.

1979-ല്‍ സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്‌ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്തേയ്ക്ക് ചിത്രയെത്തിയത്. എന്നാല്‍ ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനമായിരുന്നു ചിത്രയ്‌ക്ക്‌ ശ്രദ്ധ നേടികൊടുത്തത്‌. 1983ല്‍ പുറത്തിറങ്ങിയ ‘മാമ്മാട്ടിക്കുട്ടിയമ്മ’ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ്‌ ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങൾ എത്തി.

KS Chithra, കെ.എസ് ചിത്ര, Singer Chithra, ഗായിക ചിത്ര, Padma Awards, പത്മ പുരസ്കാരങ്ങൾ, Padma Bhushan, പത്മഭൂഷൺ, iemalayalam, ഐഇ മലയാളം

തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘നീ താനേ അന്നക്കുയില്‍’ എന്ന ചിത്രത്തില്‍ പാടാൻ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്തും ചിത്ര ചുവടുറപ്പിച്ചു. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ്‌ തുടങ്ങി വിവിധ ഭാഷകളിലായി ചിത്ര 25,000ത്തിലേറെ ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്.

1983ല്‍ ‘സിന്ധുഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേ പഠിപ്പറിയേ’ എന്ന ഗാനത്തിലൂടെയാണ്‌ ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്‌. കെ.ബാലചന്ദ്രർ സംവിധാനം ചെയ്ത ചിത്രം മൂന്നു ദേശീയ പുരസ്കാരമാണ് നേടിയത്. മികച്ച നടിക്കുളള അവാർഡ് സുഹാസിനിയും മികച്ച സംഗീത സംവിധായകനുളള അവാർഡ് ഇളയരാജയും മികച്ച ഗായികയ്ക്കുളള അവാർഡ് ചിത്രയും നേടി.

Read Here: പാടാതിരിക്കാനാവുമോ ജാനകിയമ്മയ്ക്ക്: കെ എസ് ചിത്ര 

1987 ൽ ‘നഖക്ഷതങ്ങൾ’ ചിത്രത്തിലെ ‘മഞ്ഞൾ പ്രസാദവും’ എന്ന ഗാനത്തിന് ചിത്രയ്ക്ക് രണ്ടാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. എം.ടി.വാസുദേവൻ നായർ കഥയും തിരക്കഥയും രചിച്ച ചിത്രം സംവിധാനം ചെയ്തത് ഹരിഹരനായിരുന്നു. വിനീത്, മോനിഷ, സലീമ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

1989 ൽ മൂന്നാമത്തെ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തി. ‘വൈശാലി’ ചിത്രത്തിലെ ‘ഇന്ദുപുഷ്പം ചൂടി നിൽക്കും’ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. പുരാണ കഥയെ ആസ്പദമാക്കി ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. സുപർണ ആനന്ദ്, സഞ്ജയ് മിത്ര, ഗീത, ബാബു ആന്റണി എന്നിവരായിരുന്നു പ്രധാന താരങ്ങൾ.

‘മിൻസാരക്കനവ്’ എന്ന തമിഴ് ചിത്രത്തിലെ ‘മാന മധുരൈ’ എന്ന ഗാനത്തിലൂടെ 1996 ൽ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. എ.ആർ.റഹ്മാനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ. രാജീവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭുദേവ, അരവിന്ദ് സ്വാമി, കജോൾ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.

1997 ൽ ഹിന്ദി ചിത്രം വിരാസത്തിലെ ‘പായലേ ചുൻ മുൻ’ എന്ന ഗാനത്തിന് അഞ്ചാമത്തെ ദേശീയ പുരസ്കാരം നേടി. പ്രിയദർശനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. അനിൽ കപൂർ, തബു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. കമൽ ഹാസൻ അഭിനയിച്ച തമിഴ് ചിത്രം തേവർ മകന്റെ റീമേക്ക് ആയിരുന്നു ഈ ചിത്രം.

2004 ൽ തമിഴ് ചിത്രം ഓട്ടോഗ്രാഫിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. ‘ഒവ്വൊവ്വൊരു’ പൂക്കളുമേ എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് പുരസ്കാരം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ks chithra birthday thanks message from singer

Next Story
തെലുങ്കിൽ തല നരയ്ക്കാത്ത അയ്യപ്പൻ നായർ; ‘അയ്യപ്പനും കോശിയും’ റീമേക്ക് റിലീസ് തീയതിയുമായി മേക്കിങ് വീഡിയോAyyappanum Koshiyum telugu remake, അയ്യപ്പനും കോശിയും തമിഴ് റീമേക്ക്, Rana Daggubati, Prithviraj, പൃഥ്വിരാജ്, pawan kalyan, Rana Daggubati, Vakeel Saab, coronavirus, Pawan Kalyan films, plot, story, telugu film industry,Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com