/indian-express-malayalam/media/media_files/uploads/2020/06/kriti-sanon-sushant.jpg)
സുശാന്ത് സിങ് രാജ്‌പുതിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ നിന്നും ഇനിയും മോചിതരായിട്ടില്ല സുശാന്തിന്റെ ആരാധകരും സുഹൃത്തുക്കളും. സുശാന്തിന്റെ അടുത്ത സുഹൃത്തും നടിയുമായ കൃതി സനോണിന്റെ ഇൻസ്റ്റഗ്രാം കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. നിനക്കൊപ്പം പോയത് എന്റെ പാതി ഹൃദയമാണെന്നാണ് ഏറെ വൈകാരികമായ കുറിപ്പിൽ കൃതി പറയുന്നത്. സുശാന്ത് സിങ്ങിനൊപ്പം 'റാബ്ത' എന്ന ചിത്രത്തിൽ കൃതിയും അഭിനയിച്ചിരുന്നു.
Read More: ഒരുപാട് വേദനകളിലൂടെയാണ് നീ കടന്നുപോയത്; സുശാന്തിന് സഹോദരിയുടെ കുറിപ്പ്
"സുശ്, എനിക്കറിയാം ബുദ്ധിമാനായ മനസ്സ് നിന്റെ ആത്മ സുഹൃത്തും ഏറ്റവും മോശം ശത്രുവുമാണെന്ന്. ജീവിക്കുകയെന്നതിനേക്കാൾ മരണമാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം നിന്റെ ജീവിതത്തിൽ ഉണ്ടായി എന്നറിഞ്ഞപ്പോൾ അതെന്നെ പൂർണമായും തകർത്തു കളഞ്ഞു. ആ ഒരു നിമിഷത്തെ കടന്നുപോകാൻ നിനക്ക് ചുറ്റും ആളുകൾ ഉണ്ടായിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു. നിന്നെ സ്നേഹിക്കുന്നവരെ നീ തള്ളിമാറ്റിയിട്ടില്ലായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു... നിന്നെ തകർത്തു കളഞ്ഞ കാര്യങ്ങൾ ശരിയാക്കാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം നിനക്കൊപ്പം പോയി. മറുഭാഗം എപ്പോഴും നിന്നെ ജീവനോടെ നിലനിർത്തും. നിന്റെ സന്തോഷത്തിനായുള്ള പ്രാർത്ഥനകൾ ഒരിക്കലും അവസാനിപ്പിക്കില്ല, ഒരിക്കലുമതിന് കഴിയില്ല."
View this post on InstagramA post shared by Kriti (@kritisanon) on
സിനിമാ ഇൻഡസ്ട്രിയിലെ അടുത്ത സുഹൃത്തുക്കൾ ആരെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിനിടെ സുശാന്ത് പറഞ്ഞത്, കാസ്റ്റിംഗ് ഡയറക്ടറായ മുകേഷ് ചബ്ര, കൃതി സനോൺ, രോഹിണി അയ്യർ എന്നിവരുടെ പേരുകളായിരുന്നു. സുശാന്തിന്റെ സംസ്കാരചടങ്ങിന് കുടുംബാംഗങ്ങൾക്കൊപ്പം തന്നെ മുകേഷ് ചബ്രയും കൃതി സനോണും എത്തിച്ചേരുകയും ചെയ്തിരുന്നു.
Read more: ആ ചിത്രങ്ങൾ പൂർത്തിയാക്കും മുൻപ് സുശാന്ത് വിട പറഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.