scorecardresearch

'ആദിപുരുഷി'ന്റെ വിവാദങ്ങൾ തീരുന്നില്ല; നായിക കൃതിയ്ക്കും സംവിധായകനും എതിരെ വിമർശനം

തിരുപ്പതി ക്ഷേത്ര പരിസരത്തു വച്ച് ഇരുവരും യാത്ര പറഞ്ഞു കൊണ്ട് ചുബിച്ചതാണ് പലരെയും ചൊടിപ്പിച്ചത്

തിരുപ്പതി ക്ഷേത്ര പരിസരത്തു വച്ച് ഇരുവരും യാത്ര പറഞ്ഞു കൊണ്ട് ചുബിച്ചതാണ് പലരെയും ചൊടിപ്പിച്ചത്

author-image
Entertainment Desk
New Update
Kriti Sanon, Prabhas, Adhipurush Movie

Source/ Twitter

പ്രഭാസ് ചിത്രം 'ആദിപുരുഷ്' റിലീസിനെത്തുന്നതിനു മുൻപ് തന്നെ വിവാദങ്ങളിവിടം പിടിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോഴായിരുന്നു വിവാദങ്ങളുടെ തുടക്കം. വീഡിയോയുടെ ക്വാളിറ്റിയെ സംബന്ധിച്ചുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. പിന്നീട് ഹനുമാനെയും രാമനെയും മോശമായി ചിത്രീകരിച്ചെന്നതും ഏറ്റവും ഒടുവിൽ തിയേറ്ററിൽ ഹനുമാനായി ഒരു സീറ്റ് ഒഴിച്ചിടണമെന്നതിൽ വരെ എത്തി നിൽക്കുന്നു വിവാദങ്ങൾ.

Advertisment

ആദിപുരുഷിൽ രാമന്റെ കഥാപാത്രത്തിൽ പ്രഭാസ് എത്തുമ്പോൾ സീതയായി വേഷമിടുക ബോളിവുഡ് താരം കൃതി സാനോനാണ്. സംവിധായകൻ ഓം റൗട്ടും നായിക കൃതിയുമായാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ച വിഷയം. ചിത്രത്തിന്റെ ഫൈനൽ ട്രെയിലർ ലോഞ്ചിനായി താരങ്ങളെല്ലാവരും തിരുപ്പതിയിൽ എത്തിയിരുന്നു. വലിയ ആരാധക വൃന്ദം തന്നെ താരങ്ങളെ സ്വീകരിക്കാനായി തിരുപ്പതിയിലുണ്ടായിരുന്നു. അതിനു മുൻപായി അണിയറപ്രവർത്തകർ ക്ഷേത്രവും സന്ദർശിച്ചു.

Advertisment

സംവിധായകനും കൃതിയും ഒരുമിച്ചാണ് ക്ഷേത്രത്തിനു പുറത്തേയ്ക്കിറങ്ങിയത്. യാത്ര പറഞ്ഞ് പിരിയുന്ന സമയത്ത് കൃതിയും സംവിധായകനും ചുബിച്ചതാണ് സോഷ്യൽ മീഡിയയിലെ ചിലരെ ചൊടിപ്പിച്ചത്. ക്ഷേത്ര പരിസരത്ത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് പാപമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. അനവധി പേർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ ഇതിഹാസം പ്രമേയമായി ഒരുങ്ങുന്ന ത്രിഡി ചിത്രമാണ് 'ആദിപുരുഷ്. 'തന്‍ഹാജി'യുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ചിത്രം ഒരുക്കുന്നത്. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. തിന്മയ്‌ക്കെതിരെ നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 'സാഹോ'യ്ക്കും 'രാധേശ്യാമി'നും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് 'ആദിപുരുഷ്' എന്ന ത്രിഡി ചിത്രം.

Prabhas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: