മലയാളത്തുനിന്നും തെലുങ്കിലെത്തിയ അനുപമ പരമേശ്വരന് കൈനിറയെ ചിത്രങ്ങളാണ്. പ്രേമത്തിലെ മേരിയായി എത്തിയ അനുപമ ടോളിവുഡിലെത്തിയപ്പോൾ ആളാകെ മാറി. ലുക്കിലും ഫാഷനിലും അനുപമ അടിമുടി മാറി. ഇതിനോടകം 4 തെലുങ്ക് സിനിമകളിൽ അഭിനയിച്ചു. ‘കൃഷ്ണാർജുന യുദ്ധം’ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. നാനിയാണ് ചിത്രത്തിലെ നായകൻ.

സിനിമയുടെ റിലീസിന് മുന്നോടിയായി പ്രൊമോഷൻ പരിപാടി സംഘടിപ്പിച്ചിരുന്നു. അനുപമയും പരിപാടിക്കെത്തി. സാരി ആയിരുന്നു അനുപമയുടെ വേഷം. പരിപാടിയിൽ പങ്കെടുത്ത അനുപമ കിടിലനൊരു ഡാൻസും കളിച്ചു. സാരിയിലെ അനുപമയുടെ ഡപ്പാം കുത്ത് ഡാൻസിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

‘അ ആ’ ആയിരുന്നു അനുപമയുടെ തെലുങ്കിലെ ആദ്യ ചിത്രം. ഇതിനുശേഷം പ്രേമം, സന്തമാനം ഭാവട്ടി, വുണ്ണടി ഒക്തേ സിന്തഗി എന്നീ സിനിമകളിൽ അഭിനയിച്ചു. ‘കൃഷ്ണാർജുന യുദ്ധം’ ആണ് ഉടൻ പുറത്തിറങ്ങുന്ന ചിത്രം. പേരിടാത്ത മറ്റൊരു തെലുങ്ക് ചിത്രവും അനുപമയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

@anupamaparameswaran96 #anupamaparameswaran

A post shared by Niveda Thomas (@niveda.thomas) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ