scorecardresearch
Latest News

പശുക്കളോടുള്ളതിനേക്കാൾ സ്‌നേഹമിപ്പോൾ ട്രോളന്മാരോടാണ്: കൃഷ്‌ണകുമാർ

പശുക്കളെ കുറിച്ച് കൃഷ്‌ണകുമാർ പങ്കുവച്ച കുറിപ്പിനെതിരെ ട്രോളുകൾ ഉയർന്നിരുന്നു

KrishnaKumar, Actor

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ് നടന്‍ കൃഷ്ണകുമാറിന്റേത്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ കുടുംബം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്.പശുക്കളെ കുറിച്ച് കൃഷ്‌ണകുമാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. അതിനെ തുടർന്ന് ധാരാളം ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഭാര്യ സിന്ധു കൃഷ്‌ണയുടെ യൂട്യൂബ് ചാനലിലൂടെ താൻ ഇത്തരം ട്രോളുകളെ എങ്ങനെയാണ് നോക്കി കാണുന്നതെന്ന് പറയുകയാണ് കൃഷ്‌ണകുമാർ.

“എന്റെ അച്ഛൻ ഒരു കോൺഗ്രസ് ഭക്തനായിരുന്നു. ഇന്ദിരാ ഗാന്ധിയെയും കെ കരുണാകരന്റെയുമൊക്കെ വളരെയധികം ഇഷ്‌ടമുള്ള ആളായിരുന്നു.ആ കാലത്ത് കരുണാകരൻ വളരെ ശക്തനായ നേതാവാണ്. അദ്ദേഹത്തിന് വേണമെങ്കിൽ ആരെയെങ്കിലും അടിച്ചൊതുക്കാം.കെ കരുണാകരനെ കുറിച്ചുള്ള കാർട്ടൂണുകൾ പത്രത്തിൽ വരും. ഒരിക്കൽ മാധ്യമപ്രവർത്തകൻ അദ്ദേഹത്തോട് ചോദിച്ചു എന്താണ് നിങ്ങളെ അവഹേളിക്കുന്നതിനെതിരെ നടപടിയെടുക്കാത്തതെന്ന്. കുപ്രസിദ്ധിയാണല്ലോ ഇവർ ഉണ്ടാക്കാൻ നോക്കുന്നത്. അതിലെ കു മറച്ചു പിടിച്ചാൽ പ്രസിദ്ധിയെന്നാണ് വരുക. അപ്പോൾ നമ്മളെ പ്രസിദ്ധരാക്കുന്നവരല്ലേ അവർ എന്നായിരുന്നു കരുണാകരന്റെ മറുപടി” കൃഷ്‌ണകുമാർ പറഞ്ഞു.

തനിക്കെതിരെ വരുന്ന ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നും ഇപ്പോൾ പശുക്കളോടുള്ളതിനേക്കാൾ സ്നേഹം ട്രോളന്മാരോടാണെന്നും കൃഷ്‌ണകുമാർ പറയുന്നു. മകൾ ബീഫ് കഴിച്ചിട്ട് അച്ഛൻ പശുക്കളെ കുറിച്ച് പോസ്റ്റിടുന്നതിൽ എന്തു കാര്യം എന്ന് ചോദിച്ചവർക്കും കൃഷ്‌ണകുമാർ മറുപടി നൽകി.”ഞാൻ ബീഫ് കഴിക്കുന്ന ആളായിരുന്നു.ശാരീരിക ബുദ്ധിമുട്ട് കാരണം ഇപ്പോൾ കഴിക്കാറില്ല. ഭക്ഷണത്തിലെന്ത് രാഷ്ട്രീയം” കൃഷ്‌ണകുമാറിന്റെ വാക്കുകളിങ്ങനെ.

രാഷ്ട്രീയത്തിൽ സജീവമാണ് കൃഷ്‌ണകുമാർ. 2021ലെ അസംബ്ലി ഇലക്ഷനിൽ ബി ജെ പി സ്ഥാനാർത്ഥിയായി കൃഷ്‌ണകുമാർ മത്സരിച്ചിരുന്നു. ബി ജെ പി യുടെ ദേശീയ കൗൺസിൽ അംഗമാണിപ്പോൾ കൃഷ്‌ണകുമാർ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Krishnakumar reacts about trolls against him on wife sindhu krishna youtube channel