scorecardresearch

കൃഷ്ണാ കപൂറിന് അന്തിമോപചാരം അർപ്പിക്കാൻ ബോളിവുഡ് താരങ്ങളെത്തി

കൃഷ്ണ കപൂറിന്​ അന്തിമോപചാരം അർപ്പിക്കാൻ അമിതാഭ് ബച്ചൻ, കാജോൾ,​ അനിൽ കപൂർ,​ റാണി മുഖർജി, സെയിഫ് അലി ഖാൻ, കരൺ ജോഹർ, ആലിയ ഭട്ട്, അയാൻ മുഖർജി എന്നിവർ കപൂർ ഹൗസിലെത്തി

കൃഷ്ണ കപൂറിന്​ അന്തിമോപചാരം അർപ്പിക്കാൻ അമിതാഭ് ബച്ചൻ, കാജോൾ,​ അനിൽ കപൂർ,​ റാണി മുഖർജി, സെയിഫ് അലി ഖാൻ, കരൺ ജോഹർ, ആലിയ ഭട്ട്, അയാൻ മുഖർജി എന്നിവർ കപൂർ ഹൗസിലെത്തി

author-image
WebDesk
New Update
krishna-raj-kapoor-last-respects-amitabh-kareena

ചലച്ചിത്ര താരം രാജ് കപൂറിന്റെ പത്നിയും കപൂര്‍ കുടുംബത്തിന്റെ മുതിര്‍ന്ന അംഗവുമായ കൃഷ്ണാ കപൂറിന് അന്തിമോപചാരം അർപ്പിക്കാൻ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, കാജോൾ,​അനിൽ കപൂർ,​റാണി മുഖർജി, സഞ്ജയ് കപൂർ, സെയിഫ് അലി ഖാൻ, കരിഷ്മ കപൂർ, കരൺ ജോഹർ, ആലിയ ഭട്ട്, അയാൻ മുഖർജി എന്നിവരെത്തി.

Advertisment

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

ഇന്ന് പുലർച്ചെ രാവിലെ അഞ്ചുമണിയോടെയായിരുന്നു 87കാരിയായ കൃഷ്ണാ കപൂറിന്റെ അന്ത്യം. കൃഷ്ണാ കപൂറിന്റെ മരണവാർത്ത മകന്‍ രന്ധീര്‍ കപൂര്‍ ആണ് പി ടി ഐയെ അറിയിച്ചത്.

കൃഷ്ണ- രാജ് കപൂർ ദമ്പതികൾക്ക് ഋഷി, രന്ധീര്‍, രാജീവ്‌, ഋതു, റിമ എന്നീ അഞ്ചു മക്കളാണ് ഉള്ളത്. ബോളിവുഡ് താരങ്ങളായ കരിഷ്മ, കരീന,  രൺബീര്‍ എന്നിവർ കൃഷ്ണയുടെ കൊച്ചു മക്കളാണ്. ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ കപൂർ കുടുംബത്തിലെ തലമുതിര്‍ന്ന അംഗം കൂടിയായിരുന്നു കൃഷ്ണ.

Kareena Kapoor Saif Ali Khan Amitabh Bachchan Kajol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: