തല മൊട്ടയടിക്കാൻ ആരും ഒരാവർത്തിയൊന്ന് ആലോചിക്കും, പെൺകുട്ടികളെ സംബന്ധിച്ചാണെങ്കിൽ ആ ആലോചന നാലും അഞ്ചും തവണ വരെ ആവർത്തിച്ചെന്നിരിക്കാം. അതുകൊണ്ടാവാം തല മൊട്ടയടിച്ച് ആത്മവിശ്വാസം തുളുമ്പുന്ന ചിരിയുമായി നടക്കുന്ന പെൺകുട്ടികൾ എപ്പോഴും കൗതുകം സമ്മാനിക്കുന്നത്. നടിയും നർത്തകിയുമായ കൃഷ്ണപ്രഭയും ഒരു സുപ്രഭാതത്തിൽ തല പൂർണമായും ഷേവ് ചെയ്ത് മൊട്ടത്തലയുമായെത്തി പ്രേക്ഷകരെ ഞെട്ടിച്ചു. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലുള്ള കൃഷ്ണപ്രഭയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളും കയ്യടികളോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ, 10 ഇയർ ചലഞ്ച് എന്ന ക്യാപ്ഷനോടെ തന്റെ പഴയ ചിത്രത്തിനൊപ്പം പുത്തൻ മേക്ക് ഓവർ ചിത്രവും പരിചയപ്പെടുത്തുകയാണ് കൃഷ്ണപ്രഭ.

View this post on Instagram

2009-2019 #picoftheyear

A post shared by Krishnapraba (@krishnapraba_momentzz) on

കുടുംബത്തോടൊപ്പമുള്ള ഒരു തിരുപ്പതി യാത്രയിലാണ് കൃഷ്ണപ്രഭ തലമൊട്ടയടിക്കുന്നത്. തുടർന്ന് കുറേ സ്റ്റൈലൻ ഫോട്ടോഷൂട്ടുകളും കൃഷ്ണ നടത്തി.

View this post on Instagram

PC : @the_pipman MAkeup: @your_makeoverartist

A post shared by Krishnapraba (@krishnapraba_momentzz) on

View this post on Instagram

Lulu fashion week 2019 #lulufashionweek #LuLuFashionWeek #streetstyle #outfitoftheday #menwithstyle #ootd #menstyle #mensfashion #malefashions #threestripes #menswear #mensfashionpost #streetfashion #style #sneakernews #sneakerhead #outfits #whatiwore #fashionweek #menfashionpost #womenfashion #womenfashionstyle #Fashionweek #Fashionnova #Fashionphotography #utsavdholakia #Fashionlovers #Fashionshow #Fashiondesigner #Fashiondiaries @lulumediakerala @nbswaraj @bonymathew1 @the_pipman @arya.badai @thegoodquote @skylarkpicturesentertainments @smart_pix_media_ @prahladskumar @syampushkaran @jibinartist @vikramanvijitha @vanithaofficial @manorama_news @mathrubhumidotcom @fashionnova @lifestylemagazineindia @shafishakkeer @shafi_chemmad @actress_gallery_2 @actressmalayalam @southactress #picoftheday @wranglerdenims @wrangler

A post shared by Krishnapraba (@krishnapraba_momentzz) on

നടി, നർത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ ശ്രദ്ധേയമായ കൃഷ്ണപ്രഭ നൃത്തപരിപാടികളും തന്റെ ഡാൻസ് സ്കൂളിന്റെ പ്രവർത്തനങ്ങളുമൊക്കെയായി തിരക്കിലാണ്. കൊച്ചി പനംമ്പിള്ളി നഗറിലാണ് കൃഷ്ണപ്രഭയുടെ ഡാൻസ് സ്കൂൾ.

Read more: ഇതെന്റെ സ്വപ്നസാക്ഷാത്കാരം: കൃഷ്ണ പ്രഭ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook