Live on Facebook: മലയാളികളുടെ പ്രിയനടൻ കൃഷ്ണകുമാർ ഇന്ന് ഐഇ മലയാളം ഫെയ്സ്ബുക്ക് ലെെവിൽ പങ്കെടുത്തു.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും ജനപ്രീതി നേടിയ നടനാണ് കൃഷ്ണകുമാർ. ടെലിവിഷനിൽ വാർത്താ അവതാരകനായിട്ടായിരുന്നു കൃൃഷ്ണ കുമാറിന്റെ തുടക്കം. ‘കാശ്മീരം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ കൃഷ്ണകുമാർ പിന്നീട് സുകൃതം, ആലഞ്ചേരി തമ്പ്രാക്കൾ, മാന്ത്രികം, പുതുകോട്ടയിലെ പുതുമണവാളൻ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, സൂപ്പർമാൻ, അഗ്നിസാക്ഷി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അരയന്നങ്ങളുടെ വീട്, ചതിക്കാത്ത ചന്തു തുടങ്ങി നാൽപ്പതിലേറെ മലയാള സിനിമകളിലും പത്തോളം തമിഴ് സിനിമകളിലും അഭിനയിച്ചു. സല്യൂട്ട് എന്ന തെലുങ്കുചിത്രത്തിലും കൃഷ്ണകുമാർ അഭിനയിച്ചിരുന്നു.
സിനിമയ്ക്ക് അപ്പുറം സീരിയലുകളിലും സജീവമായ കൃഷ്ണകുമാർ ഏതാനും ചില തമിഴ് സീരിയലുകളിലും മുഖം കാണിച്ചു. ആ സീരിയലുകളാണ് പിന്നീട് ബില്ല, ദൈവത്തിരുമകൾ, മുഖമൂടി തുടങ്ങിയ ചിത്രങ്ങളിലേക്ക് വഴിത്തെളിച്ചത്. കൃഷ്ണകുമാറിന് പിന്നാലെ മക്കളും അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ. ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മൂത്തമകൾ അഹാനയുടെ സിനിമാ അരങ്ങേറ്റം. ഇളയമകൾ ഹൻസിക ‘ലൂക്ക’യിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് തന്റെ സിനിമാ അരങ്ങേറ്റം കുറിച്ചത്. മൂന്നാമത്തെ മകൾ ഇഷാനിയും മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ സിനിമയിലേക്ക് എത്തുകയാണ്.
ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവ്
ലോക്ക്ഡൗൺ കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലായി വീടുകളിൽ കുടുങ്ങിപ്പോയവർക്ക് വിരസതയകറ്റാനും പ്രിയതാരങ്ങളോട് സംസാരിക്കാനും ഒരു വഴിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവിൽ താരങ്ങളുമായുള്ള മുഖാമുഖം പരിപാടി ആരംഭിക്കുന്നത്.
നടിമാരായ ഐശ്വര്യ ലക്ഷ്മി, മല്ലിക സുകുമാരൻ, നദിയ മൊയ്തു, കനിഹ, മഞ്ജുപിള്ള, രോഹിണി, ശാന്തികൃഷ്ണ, ഗൗരി നന്ദ, ലക്ഷ്മി ഗോപാലസ്വാമി, മെറീന, ഗായകൻ ശ്രീനിവാസൻ, ഗായിക മഞ്ജരി, രശ്മി സതീഷ്, സംഗീത സംവിധായകരായ ഗോപിസുന്ദർ, രാഹുൽ രാജ്, നടന്മാരായ മാമുക്കോയ, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, കോട്ടയം നസീർ, ടിനി ടോം, വിനീത്, ദീപക് പറമ്പോൽ, ബിജു സോപാനാം, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ഭരതൻ, തുടങ്ങി നിരവധി പേരാണ് ഇതിനകം ഐ ഇ മലയാളം പ്രേക്ഷകരുമായി സംവദിക്കാൻ ലൈവിലെത്തിയത്.
Read more: ലംബോര്ഗിനിയെക്കുറിച്ച് ചോദിച്ച ആരാധകന്റെ വായടപ്പിച്ച് മല്ലിക സുകുമാരന്; വീഡിയോ
ഫേസ്ബുക്ക് ലൈവ് വീഡിയോകള് കാണാം.
Read more: ലംബോര്ഗിനിയെക്കുറിച്ച് ചോദിച്ച ആരാധകന്റെ വായടപ്പിച്ച് മല്ലിക സുകുമാരന്; വീഡിയോ