അര നൂറ്റാണ്ടായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന കെപിഎസി ലളിതയെ തൃശ്ശൂരും മലയാള സിനിമയും ആദരിച്ചു. ലളിതം 50 എന്ന് പേരിട്ട ആദര ചടങ്ങ് മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂരിലാണ് സിനിമാ സാംസ്കാരിക സൗഹൃദ കൂട്ടായ്മ ആദരമൊരുക്കിയത്. മമ്മൂട്ടി, ഇന്നസെന്റ് ഉള്‍പ്പടെയുള്ളവര്‍ പരിപാടിക്കെത്തി.

അമരത്തിലെ അഭിനയത്തിന് തനിക്ക് ലഭിച്ച ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് അര്‍ഹതപ്പെട്ടതാണെന്ന് ലളിത പറഞ്ഞു. ഡബ്ബിങ്ങിന് തന്നെ സഹായിച്ചത് മമ്മൂട്ടിയാണെന്നും ചിത്രത്തിലെ അരയഭാഷ വഴങ്ങാതിരുന്ന തനിക്ക് സഹായകമായത് മമ്മൂട്ടിയുടെ ഇടപെടലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കെപിഎസി ലളിതയുടെ നെറ്റിയില്‍ മുത്തം കൊടുത്താണ് മമ്മൂട്ടി സ്നേഹം പ്രകടിപ്പിച്ചത്.

ശാരദ, കെപിഎസി ലീല, മേനക, ജലജ, വിധുബാല എന്നിവർ ചേർന്ന് ആഘോഷ പരിപാടികൾക്ക് ഭദ്രദീപം തെളിയിച്ചു. മമ്മൂട്ടി, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിരക്കൊപ്പം കലാപരിപടികളും ആഘോഷത്തിന് മാറ്റ് കൂട്ടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook