‘അമ്മ സുഖം പ്രാപിക്കുന്നു, പേടിക്കാനൊന്നുമില്ല’; കെപിഎസി ലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സിദ്ധാർഥ് ഭരതൻ

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കെപിഎസി ലളിത

KPAC Lalitha, KPAC Lalitha health updates, KPAC Lalitha films, KPAC Lalitha health condition, കെപിഎസി ലളിത

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയെന്ന് മകന്‍ സിദ്ധാർഥ് ഭരതൻ. കുറച്ചു ദിവസങ്ങളായി തൃശൂരിലെ ദയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കെപിഎസി ലളിതയെ ഇന്നലെയാണ് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റിയത്.

“അമ്മ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. പേടിക്കേണ്ട സാഹചര്യം ഒന്നും തന്നെ ഇല്ല. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും പ്രാർഥനകള്‍ക്കും നന്ദി,” സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.

കുറച്ചു വർഷങ്ങളായി രോഗാവസ്ഥകൾ ഉണ്ടായിരുന്നുവെങ്കിലും ടെലിവിഷന്‍ പരമ്പരകളിലടക്കം സജീവമായിരുന്നു അവർ. വിദഗ്ധ ചികിത്സക്കായി സംസ്ഥാന സർക്കാർ കെപിഎസിയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ചെയര്‍പഴ്‌സൻ കൂടിയാണ് അവർ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kpac lalitha health update sidharth bharathan

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com