കൊച്ചി: ഡബ്ല്യുസിസി അംഗങ്ങളെ വിമർശിച്ച് നടി കെപിഎസി ലളിത. നടിമാർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എംഎംഎംഎ സംഘടനയിൽ പറയണം. ആൺ-പെൺ വ്യത്യാസമില്ലാത്ത സംഘടനയാണ് എംഎംഎംഎ. നടിമാർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സംഘടനയ്ക്ക് അകത്തുനിന്ന് കുറ്റപ്പെടുത്താം. അഭിപ്രായങ്ങൾ പറയാം. അതിന് അവരെ ആരെയും തടയില്ല. സംഘടനയിൽ നടക്കുന്ന കാര്യങ്ങൾ പുറത്തു വിളിച്ചു പറയുന്നത് ശരിയല്ലെന്നും കെപിഎസി ലളിത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഘടനയിൽനിന്നും പുറത്താക്കിയവർ ആദ്യം ക്ഷമ പറയട്ടെ. അവർ സംഘടനയിൽ വന്ന് ചെയ്ത തെറ്റുകൾക്ക് ക്ഷമ പറയട്ടെ. അതിനുശേഷം സംഘടനയിലേക്ക് തിരികെ എടുക്കാം. മറ്റെല്ലാ സിനിമാ മേഖലയിലും വച്ച് ഏറ്റവും നന്നായി പോകുന്ന സംഘടനയാണ് എഎംഎംഎ.
Read: ആരോപണത്തിന്റെ പേരിൽ ദിലീപിന്റെ തൊഴിൽ നഷ്ടപ്പെടുത്താനാവില്ല; സിദ്ദിഖ്
നടിമാരെ നടിയെന്ന് വിളിച്ചതിൽ തെറ്റില്ല. മോഹൻലാൽ എന്ന നടൻ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല. ദേശീയ പുരസ്കാരങ്ങളും കേണൽ പദവിയും കിട്ടിയിട്ടുളള ആളാണ്. അദ്ദേഹം നടിയെന്നു വിളിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും ലളിത പറഞ്ഞു.