മിമിക്രി കലാകാരനും നടനുമായ കോട്ടയം നസീർ പിന്നണി ഗായകനാകുന്നു. ഗാന്ധി നഗറിൽ ഉണ്ണിയാർച്ച എന്ന ചിത്രത്തിലൂടെയാണ് കോട്ടയം നസീറിന്റെ ഗായകനായുളള അരങ്ങേറ്റം. ജയേഷ് മൈനാഗപ്പള്ളിയാണ് ഗാന്ധി നഗറിൽ ഉണ്ണിയാർച്ച എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ടിറ്റോ കുര്യൻ രചന നിർവഹിച്ച് അരുൺ രാജ് സംഗീതം നൽകുന്ന ഗാനമാണ് നസീർ ആലപിക്കുന്നത്.

മിമിക്രി കലാകാരനും നടനുമായ സാജു കൊടിയനാണ് ചിത്രത്തിന്റെ കഥ എഴുതുന്നത്. മീഡിയ സിറ്റി ഫിലിംസ് ആൻഡ് മലബാർ ഫിലിം കമ്പനിയുടെ ബാനറിൽ നജീബ് ബിൻ ഹസ്സൻ, ഹാരിസ് ബെഡി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിപിൻ മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഹരി നാരായണനാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ