നയൻതാരയുടേയും, വിഘ്നേഷ് ശിവന്റേയും നിർമ്മാണ സംരംഭമായ കൂഴങ്കൽ എന്ന ചിത്രത്തിന് അമ്പതാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം. പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിജയം ആഘോഷിക്കാൻ നയൻതാരയും വിഘ്നേഷ് ശിവനും കൂഴങ്കൽ ടീമിനൊപ്പം ചേർന്നു..
IFFR 2021: Tiger Award
This edition’s Tiger Award, IFFR’s most prestigious prize, goes to Pebbles by #VinothrajPS.#IFFR2021 #TigerAward pic.twitter.com/7MqO8MSktp
— IFFR (@IFFR) February 7, 2021
The production house is all proud Winning moments #TigerAward 2021 @IFFR @Rowdy_Pictures @VigneshShivN pic.twitter.com/LX7j8k2AzU
— Nayanthara (@NayantharaU) February 7, 2021
View this post on Instagram
അടുത്തിടെയാണ് പി.എസ്.വിനോദ് രാജ് സംവിധാനം ചെയ്ത ‘കൂഴങ്കൽ’ സിനിമയുടെ പകർപ്പവകാശം ഇവരുടെ പ്രൊഡക്ഷൻ കമ്പനി റൗഡി പിക്ചേഴ്സ് സ്വന്തമാക്കിയത്.
റൗഡി പിക്ചേഴ്സിന്റെ മൂന്നാമത്തെ പ്രൊജക്ടാണ് ‘കൂഴങ്കൾ’. നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ സിനിമ ‘നെട്രികൺ’, വസന്ത് രവി നായകനാവുന്ന ‘റോക്കി’ എന്നിവയാണ് റൗഡി പിക്ചേഴ്സ് നിർമ്മിക്കുന്ന മറ്റു സിനിമകൾ. നയൻതാരയുടെ 65-ാമത്തെ സിനിമയാണ് നെട്രികൺ. മലയാളി താരമായ അജ്മല്‍ അമീർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രജനീകാന്ത് നായകനായി 1981ല്‍ പുറത്തിറങ്ങിയ ‘നെട്രികണ്‍’ (മൂന്നാം കണ്ണ്) എന്ന സിനിമയുടെ പേരാണ് നയൻതാരയുടെ പുതിയ സിനിമയ്ക്കും നൽകിയിരിക്കുന്നത്.
View this post on Instagram
Read More: പട്ടുസാരിയിൽ സുന്ദരിയായി നയൻതാര; ചിത്രങ്ങൾ
സിനിമയിലെ ക്രൂ അംഗങ്ങൾക്കൊപ്പമുളള നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ഫോട്ടോ വൈറലായിയിരുന്നു. പാരമ്പര്യ വസ്ത്രത്തിലായിരുന്നു ഇരുവരും ഫൊട്ടോയിൽ. മുണ്ടും ഷർട്ടുമായിരുന്നു വിഘ്നേഷ് ധരിച്ചത്. നയൻതാരയാവട്ടെ തന്റെ ഇഷ്ടവേഷമായ സാരിയും. പട്ടുസാരിയിൽ അതിസുന്ദരിയായിരുന്നു നയൻതാര.
കാമുകൻ വിഘ്നേഷ് നിർമ്മിക്കുന്ന ചിത്രത്തിൽ നയൻതാര നായികയാവുന്നുവെന്ന പ്രത്യേകതയും ‘നെട്രികൺ’ സിനിമയ്ക്കുണ്ട്. ഏറെ വർഷങ്ങളായി പ്രണയത്തിലാണ് നയൻതാരയും വിഘ്നേഷും. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.